മൂന്ന് ഫോര്‍മാറ്റിലുമായി 592 വിക്കറ്റാണ് സ്റ്റാര്‍ക്കിന്റെ അക്കൗണ്ടിലുള്ളത്. 590 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണാണ് പിന്നിലായി. ബ്രറ്റ് ലീ (718), ഗ്ലെന്‍ മഗ്രാത് (948), ഷെയ്ന്‍ വോണ്‍ (1001 എന്നിവരാണ് സ്റ്റാര്‍്ക്കിന്റെ മുന്നിലുള്ളത്.
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു. ഇന്ത്യക്ക് നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ മൂന്നും സ്റ്റാര്‍ക്ക് സ്വന്തമാക്കി. വിരാട് കോലി (4), സൂര്യകുമാര്‍ യാവദ് (0), ശുഭ്മാന്‍ ഗില്‍ (20) എന്നിവരെയാണ് സ്റ്റാര്‍ക്ക് മടക്കുന്നത്. ഇതോടെ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ സ്റ്റാര്‍ക്ക് നാലാമതായി.
മൂന്ന് ഫോര്‍മാറ്റിലുമായി 592 വിക്കറ്റാണ് സ്റ്റാര്‍ക്കിന്റെ അക്കൗണ്ടിലുള്ളത്. 590 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സണാണ് പിന്നിലായി. ബ്രറ്റ് ലീ (718), ഗ്ലെന്‍ മഗ്രാത് (948), ഷെയ്ന്‍ വോണ്‍ (1001 എന്നിവരാണ് സ്റ്റാര്‍്ക്കിന്റെ മുന്നിലുള്ളത്. വിരാട് കോലിയെ പുറത്താക്കിയതിലും ഒരു സവിശേഷതയുണ്ടായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് സ്റ്റാര്‍ക്ക് കോലിയെ പുറത്താക്കുന്നത്. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കോലി മടങ്ങുന്നത്. മണിക്കൂറില്‍ 143.9 വേഗത്തില്‍ വന്ന പന്ത് കോലിക്കു് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു. റിവ്യൂ ചെയ്്തില്ലെന്ന് മാത്രമല്ല, സഹതാരത്തോട് ചോദിക്കാന്‍ പോലും നില്‍ക്കാതെ കോലി ക്രീസ് വിട്ടു. കോലിക്ക് ഉറപ്പായിരുന്നു അത് വിക്കറ്റാണെന്ന്. വീഡിയോ കാണാം. അതോടൊപ്പം ചില ട്വീറ്റുകളും...
അതേസമയം ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ് ഇന്ത്യ. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഓസീസിനെ 188ന് പുറത്താക്കിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ അഞ്ചിന് 122 എന്ന നിലയിലാണ്. ഇഷാന്‍ കിഷന്‍ (3), വിരാട് കോലി (4), സൂര്യകുമാര്‍ യാദവ് (0), ശുഭ്മാന്‍ ഗില്‍ (20), ഹാര്‍ദിക് പാണ്ഡ്യ (25) എന്നിവരാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസിന് ഒരു വിക്കറ്റുണ്ട്. രവീന്ദ്ര ജഡേജ (20), കെ എല്‍ രാഹുല്‍ (41) എന്നിവരാണ് ക്രീസില്‍. നേരത്തെ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 65 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് മുംബൈയിലേത്.
രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും മടങ്ങി. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി.
