Asianet News MalayalamAsianet News Malayalam

സ്റ്റീവന്‍ സ്മിത്തും പുറത്താവുമായിരുന്നു, പക്ഷേ..! വിരാട് കോലി പാഴാക്കിയത് സുവര്‍ണാവസരം- വീഡിയോ കാണാം

സ്മിത്തിനെ പുറത്താക്കുള്ള അവസരം ഇന്ത്യക്കുണ്ടായിരുന്നു. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ മത്സരത്തിലെ 16-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു അത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് ക്യാച്ച് കയ്യിലൊതുക്കാനായില്ല.

watch video virat kohli drops steven smith in nagpur test saa
Author
First Published Feb 9, 2023, 12:27 PM IST

നാഗ്പൂര്‍: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ മോശം തുടക്കമായിരുന്നു ഓസ്‌ട്രേലിയക്ക്. നാഗ്പൂരില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് തുടത്തില്‍ രണ്ട് വിക്കറ്റിന് രണ്ട് എന്ന നിലയിലായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഉസ്മാന്‍ ഖവാജ (1) മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ഡേവിഡ് വാര്‍ണറുടെ (1) ഓഫ്സ്റ്റംപ് മുഹമ്മദ് ഷമി പിഴുതെടുത്തു. പിന്നീട് ക്രീസില്‍ ഒതുചേര്‍ന്ന മര്‍നസ് ലബുഷെയ്ന്‍- സ്റ്റീവന്‍ സ്മിത്ത് സഖ്യമാണ് തകര്‍ച്ച ഒഴിവാക്കിയത്. ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസീസ് രണ്ടിന് 76 എന്ന നിലയിലാണ്. ഇരുവരും ഇതുവരെ 74 റണ്‍സ് കൂട്ടിചേര്‍ത്തു. 

47 റണ്‍സാണ് ലബുഷെയ്‌നിന്റെ ഇതുവരെയുള്ള സമ്പാദ്യം. സ്മിത്ത് 19 റണ്‍സെടുത്തിട്ടുണ്ട്. ഇരുവരും എത്രത്തോളം ഇന്ത്യയെ വട്ടംകറക്കുമെന്ന് കണ്ടറിയണം. എന്നാല്‍ സ്മിത്തിനെ പുറത്താക്കുള്ള അവസരം ഇന്ത്യക്കുണ്ടായിരുന്നു. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ മത്സരത്തിലെ 16-ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു അത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് ക്യാച്ച് കയ്യിലൊതുക്കാനായില്ല. ഓഫ്സ്റ്റംപിന് പുറത്തുവന്ന അക്‌സറിന്റെ ഒരു പന്ത് സ്മിത്ത് കവറിലൂടെ കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എഡ്ജായ പന്ത് വേഗത്തില്‍ സ്ലിപ്പിലേക്ക്. കോലി വലങ്കയ്യുകൊണ്ട് പന്ത് കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അപ്പോള്‍ ആറ് റണ്‍സ് മാത്രമായിരുന്നു സ്മിത്ത് നേടിയിരുന്നത്. വീഡിയോ കാണാം... 

നേരത്തെ ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാറിന് അവസരം നല്‍കിയാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. സൂര്യക്കൊപ്പം കെ എസ് ഭരതും ടെസ്റ്റില്‍ അരങ്ങേറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ പുറത്തിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറാണ് ഭരത്. ഇഷാന്‍ കിഷന്‍ ടെസ്റ്റ്  അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. 

ഓപ്പണിംഗ് സ്ഥാനത്ത് രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ തിരിച്ചെത്തി. ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ തൊട്ടടുത് സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് സിപന്നര്‍മാര്‍ ടീമിലുണ്ട്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. പേസര്‍മാരായി ഷമിയും സിറാജും.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

മെസി ബാഴ്സയിലേക്ക് തിരിച്ചുപോകണമെങ്കില്‍ ലപ്പോര്‍ട്ടയെ പുറത്താക്കണമെന്ന് സഹോദരന്‍

Follow Us:
Download App:
  • android
  • ios