ഇതിനിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കോലിയുടെ വീഡിയോ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്റര്‍ ഔദ്യേഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കോലി പല രീതിയിലുള്ള ഷോട്ടുകള്‍ കളിക്കുന്നത് കാണാം.

ബംഗളൂരു: ഒരു ഐപിഎല്‍ സീസണ്‍ ഇന്ന് ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയിലാണ്. അടുത്തകാലത്ത് ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ഐപിഎല്ലിലൂടെ കോലി തിരിച്ചെത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കോലിയുടെ വീഡിയോ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ട്വിറ്റര്‍ ഔദ്യേഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കോലി പല രീതിയിലുള്ള ഷോട്ടുകള്‍ കളിക്കുന്നത് കാണാം. വീഡിയോ...

Scroll to load tweet…

ഹോം ഗ്രൗണ്ട് ആനുകൂല്യം

കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രിലില്‍ കളിക്കുന്ന ഏഴ് മത്സരങ്ങളില്‍ ആറും ആര്‍സിബിക്ക് ഹോം ഗ്രൗണ്ടില്‍ കളിക്കാമെന്നത് ഗുണകരമാണ്. പക്ഷെ ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പോരടിക്കുന്ന അവസാന ലീഗ് മത്സരങ്ങളെല്ലാം എവേ ഗ്രൗണ്ടില്‍ കളിക്കേണ്ടിവരുമെന്ന വെല്ലുവിളിയും ഇതോടൊപ്പം ആര്‍സിബിക്ക് മുന്നിലുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക് , ഷഹബാസ് അഹമ്മദ്, രജത് പതിദാര്‍, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, സുയഷ് അലന്‍ പ്രഭുദേശായി, കര്‍ണ്‍ ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാന്‍ഷു ശര്‍മ്മ, മനോജ് ഭണ്ഡാഗെ, രാജന്‍ കുമാര്‍, അവിനാഷ് സിംഗ്, സോനു യാദവ്, മൈക്കല്‍ ബ്രേസ്വെല്‍.

സാധ്യതാ ടീം: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി,അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി.

'ഞാനെപ്പോഴും ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളത്, ടീം പറയുന്നത് കേള്‍ക്കും'; ആദ്യ മത്സരത്തിന് മുമ്പ് രഹാനെ