ഹോട്ടല്‍ അധികൃതര്‍ സമ്മാനിച്ച ബൊക്കെയും മറ്റൊരു കയ്യില്‍ ബാഗും പിടിച്ച് നില്‍ക്കുമ്പോഴാണ് ഒരാള്‍ ഹസ്തദാനത്തിന് ശ്രമിച്ചത്.

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം കാണ്‍പൂരിലെത്തിയിരുന്നു. ഈ മാസം 27 മുതല്‍ കാന്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈ ടെസ്റ്റിലെ ജയത്തിന് ശേഷം ദില്ലിയിലേക്ക് പോയ കോച്ച് ഗൗതം ഗംഭീറും വിരാട് കോലിയും റിഷഭ് പന്തും കാണ്‍പൂരിലെത്തി. ഗൗതം ഗംഭീറും വിരാട് കോലിയും റിഷഭ് പന്തും ഒരുമിച്ചാണ് ടീം ഹോട്ടലില്‍ എത്തിയത്.

ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണത്തിനിടെ, ഹസ്തദാനത്തന് ശ്രമിച്ചയാള്‍ക്ക് കോലി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കോലിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹോട്ടല്‍ അധികൃതര്‍ സമ്മാനിച്ച ബൊക്കെയും മറ്റൊരു കയ്യില്‍ ബാഗും പിടിച്ച് നില്‍ക്കുമ്പോഴാണ് ഒരാള്‍ ഹസ്തദാനത്തിന് ശ്രമിച്ചത്. തുടര്‍ന്ന് കോലി, 'സര്‍ എനിക്ക് രണ്ട് കയ്യേയുള്ളൂ' എന്നും പറഞ്ഞ് നടന്നുനീങ്ങി. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, കോലിക്കു പിന്നാലെയെത്തിയ ഋഷഭ് പന്ത് ബൊക്കെ നല്‍കിയയാളെ ആലിംഗനം ചെയ്യുന്നുണ്ട്. വീഡിയോ കാണാം.. 

Scroll to load tweet…

ഇതിനിടെ, ഇന്ത്യയുടെ സീനിയര്‍ താരമായ കോലിയുടെ പെരുമാറ്റം മോശമായിപ്പോയെന്ന് ഒരു വിഭാഗം ആരാധകര്‍ കുറ്റപ്പെടുത്തി. കോലി അല്‍പം കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.

വന്‍ മാറ്റത്തിന് ആര്‍സിബി! ഡുപ്ലെസിസ് ഉള്‍പ്പെടെയുള്ള പ്രമുഖരെ കയ്യൊഴിയും; കെ എല്‍ രാഹുല്‍ തിരിച്ചെത്തിയേക്കും

വെള്ളിയാഴ്ചയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ രണ്ടാം ടെസ്റ്റിന് തുടക്കമാവുക. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ ഇരുടീമിലും മാറ്റത്തിന് സാധ്യതയുണ്ട്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. കാണ്‍പൂരില്‍ സമനില നേടിയാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശിന് ജയം അനിവാര്യം.