പന്തെറിയുന്നത് നോട്ടിംഗ്ഹാമിന്റെ സ്റ്റീവന്‍ മുല്ലാനി. ബാറ്റ് ചെയ്യുകയായിരുന്ന കോളിന്‍ അക്കര്‍മാന്‍ പന്ത് ബൗളര്‍ക്ക് നേരെ കളിച്ചു. എന്നാല്‍ ക്യാച്ചെടുക്കാന്‍ മുല്ലാനിക്കായില്ല.

ലണ്ടന്‍: ബ്രാഡ് ക്യൂറിയുടെ വിസ്മയ ക്യാച്ചിന് ശേഷം മറ്റൊരു രസകരമായ സംഭവത്തിനും ടി20 ബ്ലാസ്റ്റ് സാക്ഷ്യം വഹിച്ചു. നോണ്‍സൈട്രൈക്ക് എന്‍ഡിലെ ബാറ്ററുടെ സഹായത്തോടെ ബൗളര്‍ ക്യാച്ചെടുത്തതാണ് പുതിയ സംഭവം. നോട്ടിംഗ്ഹാംഷെയര്‍, ലെസ്റ്ററിനെ നേരിടുമ്പോഴാണ് രസകരമായ വിക്കറ്റ് വീഴ്ച്ച.

പന്തെറിയുന്നത് നോട്ടിംഗ്ഹാമിന്റെ സ്റ്റീവന്‍ മുല്ലാനി. ബാറ്റ് ചെയ്യുകയായിരുന്ന കോളിന്‍ അക്കര്‍മാന്‍ പന്ത് ബൗളര്‍ക്ക് നേരെ കളിച്ചു. എന്നാല്‍ ക്യാച്ചെടുക്കാന്‍ മുല്ലാനിക്കായില്ല. കയ്യില്‍ നിന്ന് തട്ടിതെറിച്ച പന്ത് നോണ്‍സ്‌ട്രൈക്കര്‍ വിയാന്‍ മള്‍ഡറുടെ ദേഹത്തേക്ക്. മുല്ലാനിക്ക് മറ്റൊരു അവസരം കൂടി ലഭിച്ചു. മള്‍ഡറുടെ ദേഹത്ത് തട്ടിഉയര്‍ന്ന് പന്ത് മുല്ലാനി അനായാസം കയ്യിലാക്കി. രംഗങ്ങളെല്ലാം കണ്ടുനിന്ന അക്കര്‍മാന് ചിരിയോടെ മടങ്ങേണ്ടിവന്നു. വീഡിയോ കാണാം... 

View post on Instagram

നേരത്തെ, സസക്സ് താരം ബ്രാഡ് ക്യൂറി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് സ്വന്തമാക്കിയതും ടി20 ബ്ലാസ്റ്റിലാണ്. ഹാംപ്ഷെയര്‍ ഹോക്സിനെതിരെയാണ് സസക്സ് താരം അവിശ്വസനീയമായി പന്ത് കയ്യിലൊതുക്കിയത്. ഹാംപ്ഷെയറിന് ജയിക്കാന്‍ 11 പന്തില്‍ 23 റണ്‍സ് വേണമെന്നിരിക്കെയാണ് സംഭവം.

പിന്നാലെ അന്താരഷ്ട്ര താരങ്ങള്‍ ക്യൂറിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക് പറഞ്ഞത്. ക്യാച്ചെടുക്കുന്നതിന് മുമ്പ് ക്യൂറി മറികടന്ന ദൂരം കൂടി ശ്രദ്ധിക്കണമെന്ന് കാര്‍ത്തിക് പ്രത്യേകം പറയുന്നുണ്ട്... 

Scroll to load tweet…

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും വീഡിയോ പങ്കുവച്ചിരുന്നു. മത്സരം സസക്സ് സ്വന്തമാക്കുകയും ചെയ്തു. ടി20 ബ്ലാസ്റ്റില്‍ അവരുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഇടങ്കയ്യന്‍ പേസറായ ക്യൂറി ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ക്യൂറി വീഴ്ത്തിയത്.

എം എസ് ധോണിയുടെ ഐപിഎല്‍ ഭാവി; വമ്പന്‍ അപ്ഡേറ്റുമായി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ