മത്സരത്തിനിടെ ഗ്യാലറിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഇന്ത്യ - ശ്രീലങ്ക ആരാധകര്‍ നേര്‍ക്കുനേര്‍ വന്നു.

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരെ 41 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗെടുത്ത് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (53) - ശുഭ്മാന്‍ (19) സഖ്യം മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്ത്യ ഇന്ത്യ 49.1 ഓവറില്‍ 213 എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ശ്രീലങ്കന്‍ യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണക്കാരനായത്. ചരിത് അസലങ്ക നാല് വിക്കറ്റെടുത്തു. 

ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും ആതിഥേയരെ പ്രതിരോധിക്കാന്‍ ഇന്ത്യക്കായി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 41.3 ഓവറില്‍ 172ന് എല്ലാവരും പുറത്താവുകയായിരുന്നു. കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബൗളിംഗില്‍ തിളങ്ങിയ വെല്ലാലഗെ തന്നെയായിരുന്നു ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍.

മത്സരത്തിനിടെ ഗ്യാലറിയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഇന്ത്യ - ശ്രീലങ്ക ആരാധകര്‍ നേര്‍ക്കുനേര്‍ വന്നു. ശ്രീലങ്കന്‍ ജഴ്‌സിയണിഞ്ഞ ഒരാള്‍ ഇന്ത്യന്‍ ആരാധകന്റെ നേരെ ചാടിവീഴുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ചുറ്റുമുള്ളവര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എക്‌സില്‍ (മുമ്പ് ട്വിറ്ററില്‍) പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാം.. 

Scroll to load tweet…

വിജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തിയിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ രണ്ടാം വിജയമായിരുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാനും ഇന്ത്യക്കായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ശ്രീലങ്ക - പാകിസ്ഥാന്‍ നിര്‍ണായക മത്സരവും ശേഷിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും. മഴ കളിച്ചാല്‍ ശ്രീലങ്കയാണ് ഫൈനലിലെത്തുക. നാളെ ഇതേ വേദിയില്‍ തന്നെയാണ് മത്സരം.

അവരുടേത് കഠിനാധ്വാനത്തിന്റെ ഫലം! ലോകകപ്പിന് മുമ്പ് രണ്ട് ഇന്ത്യന്‍ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് രോഹിത്