Asianet News MalayalamAsianet News Malayalam

കോലി മാത്രമെ ഇതൊക്കെ ചെയ്യൂ, ഡ്രിങ്ക്സ് ബ്രേക്കിൽ സഹതാരങ്ങള്‍ക്കായി വെള്ളക്കുപ്പിയുമായി ഓടി വിരാട് കോലി-വീഡിയോ

ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും കളിയോടുള്ള കോലിയുടെ ആവേശത്തിന് കുറവൊന്നും ഉണ്ടാകില്ലെന്ന് ബംഗ്ലാദേശിനെതിരായ മത്സരവും അടിവരയിട്ടു.

Watch Virat Kohli carrying drinks after Bangladesh's 3rd wicket fall in Asia Cup Super 4s match gkc
Author
First Published Sep 15, 2023, 4:24 PM IST | Last Updated Sep 15, 2023, 6:08 PM IST

കൊളംബോ: ഏഷ്യാ കപ്പില്‍ ഫൈനലുറപ്പിച്ച ഇന്ത്യ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ ആദ്യ ഇലവനിലെത്തിയത്.

ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും കളിയോടുള്ള കോലിയുടെ ആവേശത്തിന് കുറവൊന്നും ഉണ്ടാകില്ലെന്ന് ബംഗ്ലാദേശിനെതിരായ മത്സരവും അടിവരയിട്ടു. ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ച ഇന്ത്യക്കായി മുഹമ്മദ് ഷമിയും ഷാര്‍ദ്ദുല്‍ താക്കൂറും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ആദ്യ 10 ഓവറില്‍ തന്നെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

ഒരിക്കലും സംഭവിച്ചിട്ടില്ല, ഇത്തവണ സംഭവിച്ചാൽ അത് ചരിത്രം; ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് സ്വപ്ന ഫൈനലിനുള്ള സാധ്യത

ഡ്രിങ്ക് ഇടവേളകളില്‍ സഹതാരങ്ങള്‍ക്ക് ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പിയുമായി വരാറുള്ളത് ടീമിലെ ഏറ്റവും ജൂനിയര്‍ താരങ്ങളാണെങ്കില്‍ ബംഗ്ലാദേശിനെതിരെ രോഹിത്തിനും സംഘത്തിനും വെള്ളക്കുപ്പികളുമായി ഗ്രൗണ്ടിലേക്ക് ആദ്യം ഓടിയെത്തിയത് വിരാട് കോലിയായിരുന്നു. കൂടെയുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ പോലും പിന്നിലാക്കിയാണ് കോലി അതിവേഗം ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.ഷാര്‍ദ്ദുല്‍ താക്കൂര്‍ ബംഗ്ലാദേശ് താരം താന്‍ തന്‍സിദ് ഹസനെ പുറത്താക്കിയതിന്‍റെ ഇടവേളയിലായിരുന്നു കോലി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ഇതാദ്യമായല്ല കോലി ടീമിന്‍റെ വാട്ടര്‍ ബോയ് ആവാന്‍ തയാറായിട്ടിുണ്ട്.

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയോട് തോറ്റിരുന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ പാക്കിസ്ഥാനെ 228 റണ്‍സിനും ശ്രീലങ്കയെ 41 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ കോലി ടോപ് സ്കോററുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios