നാടുനീളെ ബാനറുകള്‍, 12 മണിക്ക് ആശംസ! കോലിയോടുള്ള ആരാധന പ്രകടമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം. കോലിയുടെ സെഞ്ചുറി ആഘോഷമാക്കാന്‍ കൊല്‍ക്കത്ത നഗരവും ഒരുങ്ങി. കൃത്യം 12 പന്ത് മണിക്ക് തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജീ പിറന്നാള്‍ ആശംസ അറിയിച്ചു.

കൊല്‍ക്കത്ത: ഇന്ന് 35-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് വിരാട് കോലി. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുമ്പോഴാണ് കോലിയുടെ പിറന്നാളെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുക്കല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പം കോലിയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സച്ചിന്‍ 49 സെഞ്ചുറികളാണ് സച്ചിനുള്ളത്. ഒരു സെഞ്ചുറി അകലെ കോലിയുണ്ട്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ന് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം. കോലിയുടെ സെഞ്ചുറി ആഘോഷമാക്കാന്‍ കൊല്‍ക്കത്ത നഗരവും ഒരുങ്ങി. കൃത്യം 12 പന്ത് മണിക്ക് തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജീ പിറന്നാള്‍ ആശംസ അറിയിച്ചു. അവര്‍ എക്‌സില്‍ പോസ്റ്റിട്ടതിങ്ങനെ... ''ഇന്ത്യയുടെ ഇതിഹാസതാരം പിറന്നാള്‍ ദിവസം ലോകകപ്പ് മത്സരത്തിനായി കൊല്‍ക്കത്തയില്‍ എത്തിയത് സന്തോഷിപ്പിക്കുന്ന കാര്യമാണ്. കോലിക്ക് പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ സന്തോഷവും വിജയങ്ങളും ഉണ്ടാവട്ടെ.'' മമത ട്വീറ്റ് ചെയ്തു. അവരുടെ പോസ്റ്റ് കാണാം...
മാത്രമല്ല രാത്രിയില്‍ തന്നെ കൊല്‍ക്കത്ത നഗരത്തില്‍ പല ഭാഗങ്ങളിലും കോലിക്ക് ആശംസകള്‍ നേരുന്ന ബാനറുകളും ഉയര്‍ന്നു. ചില പോസ്റ്റുകള്‍ കാണാം..
ചരിത്രത്തില്‍ വെറും ആറ് ബാറ്റര്‍മാര്‍ക്ക് മാത്രമുള്ള അപൂര്‍വ നേട്ടം കൂടി ലക്ഷ്യമിട്ടാണ് വിരാട് കോലി ഇന്ന് കൊല്‍ക്കത്തയിലിറങ്ങുക. ഏകദിനത്തില്‍ ഇതുവരെ വിരാട് കോലി നേടിയത് 48 സെഞ്ചുറികള്‍. എതിരാളികളുടെ മൈതാനത്തും റണ്‍സ് പിന്തുടരുമ്പോഴും തുടങ്ങി ഏത് സമ്മര്‍ദ്ധഘട്ടവും അനുകൂലമാക്കുന്ന കോലിക്ക് പക്ഷേ സ്വന്തം പിറന്നാള്‍ ദിനത്തില്‍ ഒരു സെഞ്ചുറിയില്ല. പിറന്നാള്‍ ദിനം സെഞ്ചുറിയോടെ ആഘോഷിച്ച ആറ് താരങ്ങള്‍ മാത്രമേ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലുള്ളൂ. ഇന്ത്യന്‍ മുന്‍ താരം വിനോദ് കാംബ്ലിയാണ് ആദ്യമായി പിറന്നാളിന് നൂറിലെത്തിയത്. 1993 ഇരുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കാംബ്ലിയുടെ നേട്ടം.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജയിലെ മണല്‍ക്കാറ്റായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്‌ട്രേലിയക്കെതിരെ കൊക്കക്കോള കപ്പില്‍ നേടിയ സെഞ്ചുറി ഇതിഹാസത്തിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍. സച്ചിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്ന്. പ്രായം തളര്‍ത്താത്ത പോരാളിയായി ശ്രീലങ്കന്‍ താരം സനത് ജയസൂര്യ 39ആം പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടി പട്ടികയില്‍ ഇടംപിടിച്ചു. ന്യുസിലന്‍ഡ് താരങ്ങളായ റോസ് ടെയ്‌ലറും ടോം ലേഥവും പിറന്നാള്‍ ദിനത്തിലെ സെഞ്ചുറിക്കാരാണ്.