വീണ്ടും പുരാന്‍ വെടിക്കെട്ട്, ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി വിന്‍ഡീസ്
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. പിന്നീട് മത്സരം 13 ഓവറാക്കി കുറച്ചതിനുശേഷം ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കക്കായി തകര്‍ത്തടിച്ചത്.
ട്രിനിഡാഡ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. മഴ മൂലം 13 ഓവര്‍ വീതമാക്കി കുറചച മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 13 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 9.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. 24 പന്തില്‍ 42 റണ്‍സെടുത്ത ഷായ് ഹോപ്പാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ ദക്ഷിണാഫ്രിക്ക 13 ഓവറില്‍ 113-4, വെസ്റ്റ് ഇന്‍ഡീസ് 9.2 ഓവറില്‍ 116-2. ജയത്തോടെ മൂന്ന് മത്സര പരമ്പര വിന്‍ഡീസ് 3-0ന് സ്വന്തമാക്കി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. പിന്നീട് മത്സരം 13 ഓവറാക്കി കുറച്ചതിനുശേഷം ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കക്കായി തകര്‍ത്തടിച്ചത്. 15 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 40 റണ്‍സടിച്ച സ്റ്റബ്സിന് പുറമെ 12 പന്തില്‍ 20 റണ്‍സടിച്ച ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും 24 പന്തില്‍ 27 റണ്‍സടിച്ച ഓപ്പണര്‍ റിക്കിള്‍ട്ടനും മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി തിളങ്ങിയത്. വിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ അലിക് അതാനാസെ(1)യെ തുടക്കത്തിലെ നഷ്ടമായെങ്കിലും ഷായ് ഹോപ്പും(24 പന്തില്‍ 42) നിക്കോളാസ് പുരാനും(13 പന്തില്‍ 35), ഷിമ്രോണ്‍ ഹെറ്റ്മെയറും(17 പന്തില്‍ 31) തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് അതിവേഗം ലക്ഷ്യത്തിലെത്തി. നാലാം ഓവറില്‍ പുരാന്‍ പുറത്താവുമ്പോള്‍ വിന്‍ഡീസ് സ്കോര്‍ 60 റണ്‍സിലെത്തിയിരുന്നു. പിന്നീട് ഷായ് ഹോപ്പും ഹെറ്റ്മെയറും ചേര്‍ന്ന് വിന്‍ഡീസിനെ ലക്ഷ്യത്തിലെത്തിച്ചു. പുരാന്‍ രണ്ട് റോഫും നാലു സിക്സും പറത്തിയപ്പോള്‍ ഹോപ്പ് ഒരു ഫോറും നാലു സിക്സും പറത്തി. നേരത്തെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക