ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തിയ മാത്യു ഫോര്‍ഡിന് പകരം ഗുടകേഷ് മോടി വിന്‍ഡീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. കൗമാരതാരം വൈഭവ് സൂര്യവംശി ഇന്നും പ്ലേയിംഗ് ഇലവനിലില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെയാണ് ഇന്ന് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പേസര്‍ മായങ്ക് യാദവും ഇന്ന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.
അതേസമയം ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തിയ മാത്യു ഫോര്‍ഡിന് പകരം ഗുടകേഷ് മോടി വിന്‍ഡീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 8 വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നമാൻ ദിർ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), കാമിൽ പുരാൻ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുടകേഷ് മോടി, ഷമർ സ്പ്രിംഗർ, അക്കീൽ ഹുസൈൻ, ഷമർ ജോസഫ്.
