ആദ്യത്തെ മൂന്ന് മത്സരങ്ങളും സമനിലയിലായിരുന്നു. സ്‌കോര്‍ : ഇംഗ്ലണ്ട് 2014 & 120, വെസ്റ്റ് ഇന്‍ഡീസ് 298 & 28. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ്വ ഡാ സില്‍വയാണ് മാന്‍ ഓഫ് ദ മാച്ച്. വിഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് പരമ്പരയിലെ താരമായി.

ഗ്രനഡ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. ഗ്രാനഡ, സെന്റ് ജോര്‍ജ്‌സ് നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 10 വിക്കറ്റിനായിരുന്നു വിന്‍ഡീഡീസിന്റെ ജയം. 1-0ത്തിനാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയയത്. ആദ്യത്തെ മൂന്ന് മത്സരങ്ങളും സമനിലയിലായിരുന്നു. സ്‌കോര്‍ : ഇംഗ്ലണ്ട് 2014 & 120, വെസ്റ്റ് ഇന്‍ഡീസ് 298 & 28. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ്വ ഡാ സില്‍വയാണ് മാന്‍ ഓഫ് ദ മാച്ച്. വിഡീസ് ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് പരമ്പരയിലെ താരമായി. പരമ്പര തോറ്റതോടെ ജോ റൂട്ടിന് ഇംഗ്ലണ്ടിന്റെ നായകസ്ഥാനം നഷ്ടമാവാന്‍ സാധ്യതയേറി.

രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരെ 120 പുറത്താക്കിയ വിന്‍ഡീസിന് 28 റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേ്്ണ്ടിയിരുന്നത്. ഒരു വിക്കറ്റ് പോലും നഷ്ടമാാക്കാതെ വിന്‍ഡീസ് ജയം സ്വന്തമാക്കി. ബ്രാത്‌വെയ്റ്റ് (20), ജോണ്‍ കാംപെല്‍ (6) പുറത്താവാതെ നിന്നു. നേരത്തെ കെയ്ല്‍ മയേഴ്‌സിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 120ല്‍ ഒതുക്കിയത്. കെമര്‍ റോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി. 

അലക്‌സ് ലീസ് (31), ജോണി ബെയര്‍സ്‌റ്റോ (22), ക്രിസ് വോക്‌സ് (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സാക് ക്രൗളി (8), ജോ റൂട്ട് (5), ഡാനിയേല്‍ ലോറന്‍സ് (0), ബെന്‍ സ്‌റ്റോക്‌സ് (4), ബെന്‍ ഫോക്‌സ് (2), ക്രെയ്ഗ് ഓവര്‍ടോണ്‍ (1), ജാക്ക് ലീച്ച് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാക്വിബ് മഹ്‌മൂദ് (3) പുറത്താവാതെ നിന്നു. 

ഒന്നാം ഇന്നിംഗില്‍ ഇംഗ്ലണ്ടിന്റെ 204നെതിരെ 93 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. 100 റണ്‍സുമായി പുറത്താവാതെ നിന്ന ജോഷ്വയാണ് ടീമിന് ലീഡ് സമ്മാനിച്ചത്. ജോണ്‍ കാംപെല്‍ (35), കെയ്ല്‍ മയേഴ്‌സ് (28), അല്‍സാരി ജോസഫ് (28), റോച്ച് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ വാലറ്റക്കാരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 200 കടത്തിയത്. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ലീച്ച് (41)- സാക്വിബ് (49) സഖ്യം 90 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഒരുഘട്ടത്തില്‍ ഒമ്പതിന് 114 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ലീസ് (31), ക്രിസ് വോക്‌സ് (25), ഓവര്‍ടോണ്‍ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.