കോവിഡ് -19 കാലത്ത് കളിക്കാരെല്ലാം ബയോ ബബിളിനുള്ളിൽ കഴിഞ്ഞിരുന്നതിനാല്‍ യോ-യോ ടെസ്റ്റുകൾ ബിസിസിഐ ഒഴിവാക്കിയിരുന്നു. പരിക്കേറ്റ താരങ്ങള്‍ക്ക് കായികക്ഷമത തെളിയിക്കാന്‍ വേണ്ടി മാത്രമാണ് നിലവില്‍ യോ യോ ടെസ്റ്റ് നടത്തുന്നത്.

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ ശാരീരികക്ഷമത തെളിയിക്കുന്ന യോ യോ ടെസ്റ്റും ഡെക്സ ടെസ്റ്റും പാസാവണമെന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ വ്യക്തമാക്കിയത്. യോ യോ ടെസ്റ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും പരിചയമുള്ളതാണെങ്കിലും എന്താണീ ഡെക്സ ടെസ്റ്റ് എന്നായിരുന്നു ചില ആരാധകരുടെയെങ്കിലും സംശയം.

എന്താണ് DEXA?

DEXA (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) അസ്ഥികളുടെ സാന്ദ്രത അളക്കുന്ന ഒരു ഇമേജിംഗ് ടെസ്റ്റാണ്. ഒരു വ്യക്തിയുടെ അസ്ഥികളുടെ ബലം അളക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്, കൂടാതെ എല്ലുകളില്‍ ഒടിവുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങളും ഈ പരിശോധനിലൂടെ ലഭിക്കും.

Illustration by Cindy Chung

യോ യോ തിരിച്ചുവരുന്നു

കോവിഡ് -19 കാലത്ത് കളിക്കാരെല്ലാം ബയോ ബബിളിനുള്ളിൽ കഴിഞ്ഞിരുന്നതിനാല്‍ യോ-യോ ടെസ്റ്റുകൾ ബിസിസിഐ ഒഴിവാക്കിയിരുന്നു. പരിക്കേറ്റ താരങ്ങള്‍ക്ക് കായികക്ഷമത തെളിയിക്കാന്‍ വേണ്ടി മാത്രമാണ് നിലവില്‍ യോ യോ ടെസ്റ്റ് നടത്തുന്നത്. കായികക്ഷമത അളക്കാനുള്ള ശാസ്ത്രീയ രീതിയാണ് യോ യോ ടെസ്റ്റ്. 20 മീറ്റര്‍ ദൂരം കളിക്കാരെ പ്രത്യേക രീതിയില്‍ നിരത്തിവെച്ച കോണുകള്‍ക്ക് ഇടയിലൂടെ ഓടിക്കുകയും സെക്കന്‍ഡുകള്‍ മാത്രം വിശ്രമം നല്‍കി വീണ്ടും ഇതേ രീതിയില്‍ അവര്‍ത്തിക്കുകയും ചെയ്താണ് യോ യോ ടെസ്റ്റില്‍ കളിക്കാരുടെ ശാരീരികക്ഷമത അളക്കുന്നത്.

Scroll to load tweet…

ഇതിന് പുറമെ ഐപിഎല്‍ ടീമുകളുമായി കൂടിയാലോചിച്ച് ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള നിര്‍ണായക താരങ്ങളുടെ ജോലിഭാരം കുറക്കാനും നടപടിയെടുക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഫിറ്റ്നെസ് പ്രശ്നങ്ങളുള്ള ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ, മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവരെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കാനാവുമോ എന്ന ആശങ്കയിലാണ് ടീമുകള്‍.