ഈ പരമ്പര ആര് നേടുമെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. അത് ഇന്ത്യ തന്നെയാണ് നേടാന്‍ പോകുന്നത്. പരമ്പരയിലെ അഞ്ച് ടെസ്റ്റിനും ഫലമുണ്ടാകും. കാരണം, ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും സമീപനം തന്നെയാണ്.

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇന്ന് ഹൈരാബാദില്‍ തുടക്കമാകാനിരിക്കെ പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇന്ത്യൻ നായകന്‍ അനില്‍ കുംബ്ലെ. മഴയോ മറ്റ് കാലാവസ്ഥാ വെല്ലുവിളികളോ ഉണ്ടായില്ലെങ്കില്‍ പരമ്പരയിലെ അഞ്ച് ടെസ്റ്റിലും ഫലം ഉണ്ടാകുമെന്ന് അനില്‍ കുംബ്ലെ പറഞ്ഞു.

ഈ പരമ്പര ആര് നേടുമെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. അത് ഇന്ത്യ തന്നെയാണ് നേടാന്‍ പോകുന്നത്. പരമ്പരയിലെ അഞ്ച് ടെസ്റ്റിനും ഫലമുണ്ടാകും. കാരണം, ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും സമീപനം തന്നെയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥ ഇടപെട്ടില്ലെങ്കില്‍ പരമ്പരയിലെ അഞ്ച് ടെസ്റ്റിലും ഫലം പ്രതീക്ഷിക്കാം. ഈ പമ്പരയില്‍ ഇംഗ്ലണ്ട് ഒരു ടെസ്റ്റും ഇന്ത്യ നാലു ടെസ്റ്റും ജയിക്കുമെന്നാണ് എന്‍റെ പ്രവചനം-അനില്‍ കുംബ്ലെ ജിയോ സിനിനയിലെ ടോക് ഷോയില്‍ പറഞ്ഞു.

പൂജാരക്കും രഹാനെക്കും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല; ഒടുവില്‍ അക്കാര്യം പരസ്യമാക്കി രോഹിത്

ഇംഗ്ലണ്ട് ബാസ്കറ്റ് ബോളോ ബസ് ബോളോ എന്ത് വേണമെങ്കിലും കളിച്ചോട്ടെ. ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ഒരിക്കലും അതിജീവിക്കാനായി കളിക്കാനാവില്ല. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കാനായിരിക്കും എപ്പോഴും ശ്രമിക്കുക. പക്ഷെ ആക്രമിച്ചു കളിക്കുമ്പോഴും ശരിയായ സന്തുലനം നലിനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ആദ്യ പന്തു മുതല്‍ ബൗണ്ടറിയടിക്കാമെന്ന് കരുതി ഇന്ത്യന്‍ പിച്ചുകളില്‍ ഇറങ്ങരുത്. നല്ല പ്രതിരോധം കൂടി നിങ്ങള്‍ക്ക് വേണം. അതാണ് ഇംഗ്ലണ്ടില്‍ നിന്ന് ഞങ്ങളെല്ലാവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിന്‍റെ ആക്രമണോത്സുക ശൈലിയോട് ഇന്ത്യന്‍ ബൗളര്‍മാര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്-അനില്‍ കുംബ്ലെ പറഞ്ഞു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം

ഒന്നാം ടെസ്റ്റ്: 2024 ജനുവരി 25-29-ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം.

രണ്ടാം ടെസ്റ്റ്: 2024 ഫെബ്രുവരി 02-06, വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയം.

മൂന്നാം ടെസ്റ്റ്: 2024 ഫെബ്രുവരി 15-19, രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

നാലാം ടെസ്റ്റ്: 2024 ഫെബ്രുവരി 23-27, റാഞ്ചിയിലെ ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം.

അഞ്ചാം ടെസ്റ്റ്: 2024 മാർച്ച് 7-11, ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക