Asianet News MalayalamAsianet News Malayalam

'ഗംഭീറിനോട് അത് പറയാന്‍ ഞാനാളല്ല', തുറന്നു പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്.

Who I am I to say you cant coach a particular format Jay Shah on Gautam Gambhir as Coach
Author
First Published Aug 16, 2024, 9:24 AM IST | Last Updated Aug 16, 2024, 9:24 AM IST

മുംബൈ: മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത പരിശീലകരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഗൗതം ഗംഭീറിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് ഷാ.

ഒരിക്കല്‍ പരിശീലകനെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുക എന്നതാണ് ബിസിസിഐയുടെ രീതി. ഗൗതം ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരാന്‍ തയാറാണെങ്കില്‍ അദ്ദേഹത്തോട് എതെങ്കിലും പ്രത്യേക ഫോര്‍മാറ്റില്‍ പരിശീലിപ്പിക്കരുതെന്ന് പറയാന്‍ ഞാനാളല്ല. അത് മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും 70 ശതമാനവും ഒരേ താരങ്ങള്‍ തന്നെയാണ് കളിക്കുന്നത്.

ഗയാനയില്‍ കൊടുങ്കാറ്റായി ഷമര്‍ ജോസഫ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; വിന്‍ഡീസിനും കൂട്ടത്തകര്‍ച്ച

പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്ക് വേണ്ട പകരക്കാരുണ്ടെന്നും ഗംഭീര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നമുക്ക് പറ്റിയ പകരക്കാരുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരുന്നപ്പോള്‍ അദ്ദേഹം അവധിയെടുക്കുമ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായിരുന്ന വിവിഎസ് ലക്ഷ്മണായിരുന്നു പരിശീലകനായിരുന്നത് എന്ന കാര്യവും ജയ് ഷാ ഓര്‍മിപ്പിച്ചു.

ടി20 ലോകകപ്പ് നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2027ലെ ഏകദിന ലോകകപ്പ് വരെ പരിശീലക സഥാനത്ത് ഗംഭീര്‍ തുടരും. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത മെന്‍ററായിരുന്ന ഗൗംതം ഗംഭീര്‍ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തക്കും പരിഗണിക്കപ്പെട്ടത്.

എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്; രോഹിത്തും കോലിയും ടീമില്‍

മുന്‍ താരം ഡബ്ല്യു വി രാമനെയും ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും ഒടുവില്‍ ഗംഭീറിനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റത്. ടി20 പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പരയില്‍ 0-2ന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios