Asianet News MalayalamAsianet News Malayalam

ദുലീപ് ട്രോഫി ടീമിൽ മാറ്റം, ജഡേജയ്ക്ക് പിന്നാലെ 2 ഇന്ത്യൻ താരങ്ങളെ കൂടി ഒഴിവാക്കി; പകരക്കാരെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും മാത്രമെ ജഡേജ കളിക്കുന്നുള്ളു.

Why Ravindra Jadeja, Mohammed Siraj and Umran Malik not playing Duleep Trophy 2024
Author
First Published Aug 28, 2024, 2:59 PM IST | Last Updated Aug 28, 2024, 2:58 PM IST

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണണമെന്‍റിനുള്ള ടീമില്‍ നിന്ന് ഇന്ത്യൻ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ജഡേജയുടെ ഒഴിവാക്കാനുള്ള കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് ജഡേജ വിശ്രമം അനുവദിച്ചതാണെന്നും സൂചനയുണ്ട്. അഭിമന്യു ഈശ്വരന്‍ നയിക്കുന്ന ടീം ബിയുടെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ടി20 ലോകകപ്പിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജ ഏകദിനത്തിലും ടെസ്റ്റിലും മാത്രമെ ജഡേജ കളിക്കുന്നുള്ളു. അക്സര്‍ പട്ടേല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥാനമുറപ്പിച്ചതിനാല്‍ ജഡേജക്ക് ഏകദിന ടീമിലും അടുത്തൊന്നും ഇടം കിട്ടാനിടയില്ലെന്ന് സൂചനയുണ്ട്.

ഐസിസിയുടെ പ്രായം കുറഞ്ഞ ചെയര്‍മാൻ, കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്‍; ജയ് ഷായുടെ ആകെ ആസ്തി

അതിനിടെ രവീന്ദ്ര ജഡേജക്ക് പുറമെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ദുലീപ് ട്രോഫിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസുഖം കാരണമാണ് ഇരുവരെയും ഒഴിവാക്കിയത്. ടീം ബിയില്‍ അംഗമായ മുഹമ്മദ് സിറാജിന് പകരം നവദീപ് സെയ്നിയെയും ടീം സിയില്‍ ഭാഗമായ ഉമ്രാന്‍ മാലിക്കിന് പകരം ഗൗരവ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. അടുത്തമാസം19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തെരഞ്ഞെടുപ്പ് ദുലീപ് ട്രോഫിയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുമെന്ന് കരുതുന്ന പ്രമുഖരെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ദുലീപ് ട്രോഫിയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

അന്ന് ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇന്ത്യക്കായി കളിച്ചു. ഇന്ന് എസ്ബിഐ ജോലിക്കാരൻ; ആരാണ് ഗ്യാനേന്ദ്ര പാണ്ഡെ

ഇന്ത്യ ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, നവ്ദീപ് സൈനി, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ സായ് കിഷോർ, മോഹിത് അവസ്തി , എൻ ജഗദീശൻ.

ഇന്ത്യ സി: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാട്ടിദാർ, അഭിഷേക് പോറെൽ, സൂര്യകുമാർ യാദവ്, ബി ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുത്താർ, ഗൗരവ് യാദവ്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖാംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡേ, സന്ദീപ് വാര്യർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios