Asianet News MalayalamAsianet News Malayalam

രാജ്യത്തെ 60 ക്രിക്കറ്റര്‍മാരിലും സഞ്ജുവില്ല! എന്തുകൊണ്ട് മലയാളി താരത്തെ ദുലീപ് ട്രോഫിയില്‍ നിന്ന് തഴഞ്ഞു?

ഏകദിന ടീമിലേക്ക് സഞ്ജുവിനെ ഇനി പരിഗണിക്കില്ലെന്നുള്ളതാണ്. ടി20 ക്രിക്കറ്റില്‍ മാത്രമായി താരം ഒതുങ്ങേണ്ടി വരും.

why sanju samson axed from duleep trophy team
Author
First Published Aug 15, 2024, 4:36 PM IST | Last Updated Aug 15, 2024, 4:39 PM IST

മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള നാല് മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. സഞ്ജു മാത്രമല്ല റിങ്കു സിംഗ്, വെങ്കടേഷ് അയ്യര്‍, അഭിഷേക് ശര്‍മ, യൂസ്‌വേന്ദ്ര തുടങ്ങിയവരും തഴയപ്പെട്ടിരുന്നു. രാജ്യത്തെ അറുപതോളം ക്രിക്കറ്റര്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ സഞ്ജുവില്ലെന്നുള്ളത് അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കണ്ടത്. എന്തുകൊണ്ടായിരിക്കും സഞ്ജുവിനെ ഒഴിവാക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വിവിധ കാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നിരത്തുന്നത്. അതിലൊന്ന് ഏകദിന ടീമിലേക്ക് സഞ്ജുവിനെ ഇനി പരിഗണിക്കില്ലെന്നുള്ളതാണ്. ടി20 ക്രിക്കറ്റില്‍ മാത്രമായി താരം ഒതുങ്ങേണ്ടി വരും. മറ്റൊരു കാര്യം ദുലീപ് ട്രോഫി റെഡ് ബോളിലാണ് കളിക്കുന്നതെന്നുള്ളതാണ്. അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫി ടീമുകളില്‍ നിന്നാവും തെരഞ്ഞെടുക്കുകയെന്ന് സെലക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കാത്ത സാഹചര്യത്തിലാണ് ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും പറയപ്പെടുന്നു. സഞ്ജുവിനെ തഴഞ്ഞതില്‍ സോഷ്യല്‍ മീഡിയ എങ്ങനെയാണ് പ്രതികരിച്ചതെന്ന് നോക്കാം...

അടുത്ത മാസം ആദ്യം തുടങ്ങുന്ന ദുലീപ് ട്രോഫിക്കുളള ഇന്ത്യ എ, ബി സി, ഡി ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും റിഷഭ് പന്തും കെ എല്‍ രാഹുലും ടീമുകളിലെത്തി. സ്പിന്നര്‍ ആര്‍ അശ്വിനെയും പരിക്കില്‍ നിന്ന് മുക്തനാകുന്ന പേസര്‍ മുഹമ്മദ് ഷമിയെയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

മോര്‍ണെ മോര്‍ക്കലുമെത്തി! ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ഗൗതം ഗംഭീറിന്റെ വിശ്വസ്തന്‍

ശുഭ്മാന്‍ ഗില്‍ ഇന്ത്യ എ ടീമിനെ നയിക്കുമ്പോള്‍ ബി ടീമിനെ അഭിമന്യു ഈശ്വരനും സി ടീമിനെ റുതുരാജ് ഗെയ്ക്വാദും ഡി ടീമിനെ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിച്ച യുവതാരം റിയാന്‍ പരാഗ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന എ ടീമില്‍ ഇടം നേടി.

Latest Videos
Follow Us:
Download App:
  • android
  • ios