Asianet News MalayalamAsianet News Malayalam

അരങ്ങേറ്റം നന്നായി! എന്നിട്ടും എന്തുകൊണ്ട് സര്‍ഫറാസും ജുറെലും ബിസിസിഐ കോണ്‍ട്രാക്റ്റില്‍ നിന്ന് തഴയപ്പെട്ടു?

ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഇരുവരുടേയും പേരുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇരുവരേയും ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്.

why sarfaraz khan and dhruv jurel not included in bcci annual contract
Author
First Published Feb 28, 2024, 10:06 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് സര്‍ഫറാസ് ഖാനും ധ്രുവ് ജുറെലും. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഇരുവരുടേുയം അരങ്ങേറ്റം. രണ്ട് ഇന്നിംഗ്‌സിലും അര്‍ധ സെഞ്ചുറി നേടാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 68 റണ്‍സും നേടി. ജുറെലാവട്ടെ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സെടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. നാലാം ടെസ്റ്റിലെ താരവും ജുറെല്‍ ആയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 90 റണ്‍സ് നേടിയ ധ്രുവ് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 39 റണ്‍സും സ്വന്തമാക്കി. 

എന്നാല്‍ ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഇരുവരുടേയും പേരുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇരുവരേയും ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. അതിനുള്ള മറുപടിയും വ്യക്തമാണ്. നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ അല്ലെങ്കില്‍ എട്ട് ഏകദിനങ്ങളോ അതുമല്ലെങ്കില്‍ 10 ടി20 മത്സരങ്ങളോ കളിക്കുന്ന താരങ്ങളെയാണ് കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തുക. നിര്‍ഭാഗ്യവശാല്‍ ജുറെലും സര്‍ഫറാസും രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെ ധരംശാല ടെസ്റ്റില്‍ ഇരുവരും കളിച്ചാല്‍ സി കാറ്റഗറില്‍ ഉള്‍പ്പെടുത്തുമെന്ന ബിസിസിഐ അറിയിച്ചു.

ലോകകപ്പിലെ പ്രകടനം മാത്രം മതിയാവും! ഷമിക്കും അര്‍ഹിച്ചിരുന്നു എ+ ബിസിസിഐ കോണ്‍ട്രാക്‌റ്റെന്ന് വാദം

അതേസമയം ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കി. ഗ്രേഡ് ബിയിലായിരുന്നു ശ്രേയസ്. കിഷന്‍ സി ഗ്രേഡിലും. ഇരുവരേയും കോണ്‍ട്രാക്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും ബിസിസിഐ നിര്‍ദേശിച്ച പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നില്ല. ഇരുവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇരുവരും രഞ്ജി ട്രോഫി കളിച്ചിരുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios