പല്ലേക്കലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ വിന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. ഇസുരു ഉഡാനയക്ക് പകരം ലാഹിരു കുമാര ക്രീസിലെത്തി. മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്.

വിന്‍ഡീസ് ടീം: ലെന്‍ഡല്‍ സിമോണ്‍സ്, ബ്രന്‍ഡന്‍ കിംഗ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, റോവ്മാന്‍ പവല്‍, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍. 

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ഷെഹാന്‍ ജയസൂര്യ, എയ്ഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, തിസാര പെരേര, വാനിഡു ഹസരങ്ക, ലാഹിരു കുമാര, ലസിത് മലിംഗ, ലക്ഷന്‍ സന്ധാകന്‍.