ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 19.3 ഓവറില്‍ 141 റണ്‍സാണ് അടിച്ചത്. 22 പന്തില്‍ 34 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് ആണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്

ദില്ലി: വനിത ഐപിഎല്ലില്‍ തുടര്‍ച്ചായി രണ്ടാമത്തെ വിജയവുമായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. 47 പന്തില്‍ 81 റൺസുമായി തകര്‍ത്തടിച്ച ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ക്യാപിറ്റല്‍സിനെ തകര്‍ത്തു കളഞ്ഞത്. 22 പന്ത് ബാക്കി നില്‍ക്കേ മിന്നുന്ന വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 19.3 ഓവറില്‍ 141 റണ്‍സാണ് അടിച്ചത്. 22 പന്തില്‍ 34 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് ആണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. നേരിട്ട ആദ്യ പന്തിൽ ഷഫാലി വെര്‍മ പുറത്തായതോടെ മോശം തുടക്കമായിരുന്ന ഡൽഹിയുടേത്. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിംഗ് ആണ് ക്യാപിറ്റല്‍സിനെ തകര്‍ത്തത്. ജോര്‍ജിയ വറ്ഹാമും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

കിംഗ് ഗര്‍ത്തും എക്ത ബിഷ്ടും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ക്യാപിറ്റല്‍സിന് ഒരു സാധ്യതയും കൊടുക്കാതെ ആയിരുന്നു ആര്‍സിബിയുടെ പ്രകടനം. സ്മൃതിയും ഡാനി വാട്ട് ഹോഗും ചേര്‍ന്ന ആദ്യ വിക്കറ്റ് കൂട്ടുക്കെട്ട് തന്നെ 107 റണ്‍സിലേക്ക് എത്തിച്ചു. ഡാനി 33 പന്തില്‍ 42 റണ്‍സാണ് എടുത്തത്. സ്മൃതിയും ഡാനിയും പുറത്തായെങ്കിലും എല്ലിസ് പെറിയും റിച്ച ഘോഷും അനായായം ആര്‍സിബിയെ ലക്ഷ്യത്തിലെത്തിച്ചു. ക്യാപിറ്റല്‍സിനായി ശിഖ പാണ്ഡെയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റുകൾ വീഴ്ത്തി. 

ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചത് എട്ടാം ക്ലാസുകാരനെ; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം