വനിതാ ടി20 ലോകകപ്പിന് നാളെ തുടക്കം; നേട്ടങ്ങള്‍ കൊയ്ത ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പ്രതീക്ഷയോടെ ടീം ഇന്ത്യ
ഇന്ത്യയുടെ ഭാഗ്യവേദിയില്‍ ട്വന്റി 20യിലെ ചരിത്രവിജയം ആവര്‍ത്തിക്കാന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ ജുലന്‍ ഗോസ്വാമിയും മിതാലി രാജും പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ലോകകപ്പില്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യുവനിരയിലേക്ക്.

കേപ്ടൗണ്‍: ടിന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ഭാഗ്യവേദിയാണ് ദക്ഷിണാഫ്രിക്ക. ഇവിടെ ആദ്യകിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വനിതകള്‍. നാളെയാണ് ട്വന്റി 20 വനിതാ ലോകകപ്പിന് തുടക്കമാവുക. 2007ല്‍ എം എസ് ധോണിയുടെ ഇന്ത്യ. പ്രഥമ ട്വന്റി 20 ലോകകപ്പിലെ ആവേശപ്പോരില്‍ പാകിസ്ഥാനെ തോല്‍പിച്ചാണ് ഇന്ത്യ ചാംപ്യന്‍മാരായത്. 2022ല്‍ ഫെഷാലി വര്‍മയുടെ കുട്ടിക്കൂട്ടം. കഴിഞ്ഞയാഴ്ച പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യക്ക് കിരീടം.
ഇന്ത്യയുടെ ഭാഗ്യവേദിയില്‍ ട്വന്റി 20യിലെ ചരിത്രവിജയം ആവര്‍ത്തിക്കാന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഒരുങ്ങിക്കഴിഞ്ഞു. ഇതിഹാസ താരങ്ങളായ ജുലന്‍ ഗോസ്വാമിയും മിതാലി രാജും പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ ലോകകപ്പില്‍ ഇന്ത്യ ഉറ്റുനോക്കുന്നത് യുവനിരയിലേക്ക്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ഷെഫാലി വര്‍മയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും സീനിയര്‍ ടീമിനും കരുത്താവും.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം സ്മൃതി മന്ദാന, ദീപ്തി ശര്‍മ, രേണുക സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ്, ജമീമ റോഡ്രിഗസ്, തുടങ്ങിയവരുടെ പരിചയസമ്പത്തും ഇന്ത്യക്ക് പ്രതീക്ഷ. ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വിന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഇന്ത്യന്‍ ടീം കഴിഞ്ഞ ശനിയാഴ്ച്ച കേപ്ടൗണിലെത്തിയിരുന്നു. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങള്‍ക്കും വേദിയാകുന്ന ഇടമാണ് കേപ്ടൗണ്‍.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും കേപ്ടൗണിലേക്ക് വിമാനം തിരിച്ചത്. ത്രിരാഷ്ട്ര പരമ്പര കൈവിട്ടെങ്കിലും ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ അടക്കമുള്ള ടീമുകളുമായിപരിശീലന മത്സരം കളിക്കുന്നത് ഇന്ത്യന്‍ ടീമിന് ശക്തമായ ഒരുക്കമാകും. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ സെമി കളിക്കും. കേപ്ടൗണില്‍ ഫെബ്രുവരി 26-ാം തിയതിയാണ് ഫൈനല്‍.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിംഗ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.
രാഹുല്‍ മടങ്ങി, രോഹിത്തിന് ഫിഫ്റ്റി! ഓസീസിനെതിരെ നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം