Asianet News MalayalamAsianet News Malayalam

വനിതാ ഏഷ്യാ കപ്പിന് തുടക്കം; ഇന്ത്യന്‍ വനിതകള്‍ കളത്തിലേക്ക്, ടോസ് അറിയാം

ഇനി വനിതാ ഏഷ്യാ കപ്പ് ആവേശം, ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും

Womens Asia Cup 2022  India Women vs Sri Lanka Women Toss and Playing XI
Author
First Published Oct 1, 2022, 12:41 PM IST

സിൽഹെറ്റ്: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ വനിതകള്‍ അല്‍പസമയത്തിനകം ആദ്യ മത്സരത്തിനിറങ്ങും. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഷഫാലി വര്‍മ്മയും സ്‌മൃതി മന്ഥാനയും ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സിൽഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒരു മണിക്ക് ഇന്ത്യ-ശ്രീലങ്ക മത്സരം ആരംഭിക്കും.

ഷഫാലിക്കും സ്‌മൃതിക്കും ശേഷം ഹര്‍മന്‍പ്രീത് കൗ‍ര്‍, ദയാലന്‍ ഹേമലത, ദീപ്‌തി ശര്‍മ്മ, ജമീമ റോഡ്രിഗസ്, സ്‌നേഹ് റാണ, റിച്ചാ ഘോഷ് എന്നിവര്‍ ബാറ്റിംഗിന് ഇറങ്ങും. പൂജ വസ്ത്രക്കര്‍, രാധാ യാദവ്, രേണുക സിംഗ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ വച്ച് ഏകദിന പരമ്പരയില്‍ 3-0ന് വൈറ്റ് വാഷ് ചെയ്തതിന്‍റെ കരുത്തിലാണ് ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പിന് ഇറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് നിരകള്‍ സന്തുലിതമാണ് എന്നതാണ് മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള കരുത്ത്.  

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: Shafali Verma, Smriti Mandhana, Harmanpreet Kaur(c), Dayalan Hemalatha, Deepti Sharma, Jemimah Rodrigues, Sneh Rana, Richa Ghosh(w), Pooja Vastrakar, Radha Yadav, Renuka Singh

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: Hasini Perera, Chamari Athapaththu(c), Harshitha Madavi, Anushka Sanjeewani(w), Nilakshi de Silva, Kavisha Dilhari, Malsha Shehani, Oshadi Ranasinghe, Sugandika Kumari, Inoka Ranaweera, Achini Kulasuriya

വനിതാ ഏഷ്യാ കപ്പ് പൂരം ഇന്നുമുതല്‍; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ശ്രീലങ്ക; മത്സരം ഉച്ചയ്‌ക്ക്

Follow Us:
Download App:
  • android
  • ios