Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: മഴക്കളിയില്‍ മലേഷ്യയെയും തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് രണ്ടാം ജയം

മാസ ഏലീസയും(14), എല്‍സ ഹണ്ടറുമായിരുന്നു ഈ സമയം മലേഷ്യക്കായി ക്രീസില്‍. ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിംഗത്തിന്‍റെയും(0), വാന്‍ ജൂലിയയുടെയും(1) വിക്കറ്റുകളാണ് മലേഷ്യക്ക് തുടക്കത്തിലെ നഷ്ടമായത്. ഇന്ത്യക്കായി ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്‌വാദും ഓരോ വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 181-4, മലേഷ്യ 5.2 ഓവറില്‍ 16-2.

 

Womens Asia Cup T20 India beat  Malaysia to register 2nd win
Author
First Published Oct 3, 2022, 5:21 PM IST

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മഴമൂലം തടസപ്പെട്ട മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാഞ്ഞതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 30 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

മാസ ഏലീസയും(14), എല്‍സ ഹണ്ടറുമായിരുന്നു ഈ സമയം മലേഷ്യക്കായി ക്രീസില്‍. ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിംഗത്തിന്‍റെയും(0), വാന്‍ ജൂലിയയുടെയും(1) വിക്കറ്റുകളാണ് മലേഷ്യക്ക് തുടക്കത്തിലെ നഷ്ടമായത്. ഇന്ത്യക്കായി ദീപ്തി ശര്‍മയും രാജേശ്വരി ഗെയ്ക്‌വാദും ഓരോ വിക്കറ്റെടുത്തു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 181-4, മലേഷ്യ 5.2 ഓവറില്‍ 16-2.

മൂക്കില്‍ നിന്ന് രക്തം വന്നിട്ടും ഗ്രൗണ്ട് വിടാതെ രോഹിത് ; ഫീല്‍ഡര്‍മാര്‍ക്ക് വിലപ്പെട്ട നിര്‍ദേശം- വീഡിയോ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാനക്ക് പകരം ഇറങ്ങിയ സബിനേനി മേഘന (69), ഷെഫാലി വര്‍മ (33) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്.ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലിക്കൊപ്പം സബിനേനി 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 14-ാം ഓവറിലാണ് സഖ്യം പിരിയുന്നത്. ഷെഫാലി 19-ാം ഓവറിലും മടങ്ങി. 39 പന്തില്‍ നിന്നാണ് ഷെഫാലി 46 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നു. റിച്ചാ ഘോഷ് 19 പന്തില്‍ 33 റണ്‍സുമായി പുറത്താവാതെ നിന്നു.

 

ഇന്ത്യന്‍ ടീമിലെടുത്ത വിവരം മുകേഷ് കുമാര്‍ അറിഞ്ഞത് ടീം ബസില്‍ വെച്ച്, പിന്നെ പറയാനുണ്ടോ ആഘോഷം

ആദ്യ മത്സത്തില്‍ ഇന്ത്യ ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയവുമാി ഇന്ത്യന്‍ വനിതകള്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് കളികളില്‍ രണ്ടും തോറ്റ മലേഷ്യ അവസാന സ്ഥാനത്താണ്. രണ്ട് കളികളില്‍ രണ്ട് ജയമുള്ള പാക്കിസ്ഥാന്‍ റണ്‍റേറ്റില്‍ ഇന്ത്യയെക്കാള്‍ മുന്നിലെത്തി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാന് +3.059 നെറ്റ് റണ്‍റേറ്റ് ഉളളപ്പോള്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +2.803 ആണ്.

Follow Us:
Download App:
  • android
  • ios