പാകിസ്ഥാനെതിരെ ജയിച്ച  ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആര്‍ അശ്വിന് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.

പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇന്ത്യക്ക് തിരിച്ചടി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് ഗ്രൗണ്ടിന് പുറത്തായി. പന്തെറിയുമ്പോഴാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്‍സിദ് ഹസന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഫിസിയോ ഗ്രൗണ്ടിലെത്തിയതിന് പിന്നാലെ ബാന്‍ഡേജ് ചുറ്റിയാണ് പുറത്തേക്ക് പോയത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. താരത്തെ സ്‌കാനിംഗിന് വിധേയനാക്കുമെന്ന് ബിസിസിഐപ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 16 ഓവറുകള്‍ എറിഞ്ഞ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

പാകിസ്ഥാനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആര്‍ അശ്വിന് ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല. പരിക്കിന്റെ ആശങ്കയിലായിരുന്ന ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ന് ബംഗ്ലാദേശിനെ നയിക്കാനില്ല. ഷാക്കിബിന് പകരം നജ്മുള്‍ ഹൊസൈന്‍ ഷാന്റോബംഗ്ലാദേശിന്റെ ക്യാപ്റ്റനായി.

ഇന്ത്യ: ലിറ്റണ്‍ ദാസ്, തന്‍സീദ് തമീം, മെഹിദി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, മുഷിഫിഖുര്‍ റഹീം, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.

ബംഗ്ലാദേശ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ , ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇനി ഉറപ്പിക്കാം, ലോകകപ്പ് ഫൈനലിലെത്തുക ആ രണ്ട് ടീമുകള്‍, പ്രവചനവുമായി ആകാശ് ചോപ്ര