Asianet News MalayalamAsianet News Malayalam

ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍; മുന്‍തൂക്കം ആര്‍ക്കെന്ന് പ്രവചിച്ച് ബ്രെറ്റ് ലീ

സതാംപ്‌ടണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരില്‍ ജൂണ്‍ 18-ാം തിയതി കിവികളെ ഇന്ത്യ നേരിടാനിരിക്കേയാണ് ലീയുടെ വിലയിരുത്തല്‍. 

WTC Final 2021 Brett Lee predicts match favour to New Zealand
Author
Southampton, First Published Jun 4, 2021, 3:20 PM IST

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിനെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ. സതാംപ്‌ടണില്‍ ജൂണ്‍ 18-ാം തിയതി കിവികളെ ഇന്ത്യ നേരിടാനിരിക്കേയാണ് ലീയുടെ വിലയിരുത്തല്‍. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ടീം വിജയിക്കുമെന്നും ലീ വ്യക്തമാക്കി. 

WTC Final 2021 Brett Lee predicts match favour to New Zealand

ഹോം സാഹചര്യങ്ങളോട് സാമ്യതയുള്ള വേദിയില്‍ കലാശപ്പോര് നടക്കുന്നതാണ് ന്യൂസിലന്‍ഡിന് അനുകൂലമായി ലീ കാണുന്ന ഘടകം. 'സ്വിങ് ബോളുകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളോട് ന്യൂസിലന്‍ഡ് കൂടുതല്‍ പരിചിതമാണ്. സ്വിങ് ബോളുകള്‍ക്കെതിരെ നന്നായി കളിക്കാന്‍ കഴിയുന്ന ബാറ്റ്സ്‌മാന്‍മാര്‍ ഇരു പക്ഷത്തുമുണ്ട്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിയുന്നത് ഏത് ടീമാണോ അവര്‍ ഫൈനലില്‍ വിജയിക്കും' എന്നും ബ്രെറ്റ് ലീ പറയുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം സതാംപ്‌ടണില്‍ എത്തിയിട്ടുണ്ട്. സതാംപ്‌ടണിലെ ഹോട്ടലില്‍ താരങ്ങളും സ്റ്റാഫും ക്വാറന്‍റീനിലാണ്. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ന്യൂസിലന്‍ഡ് നേരത്തെ തന്നെ എത്തിയിരുന്നു. ആദ്യ ടെസ്റ്റ് വിഖ്യാത ലോര്‍ഡ്‌സ് മൈതാനത്ത് പുരോഗമിക്കുകയാണ്. 

മൂന്ന് ദിവസം പരസ്‌പരം കാണാനാവില്ല! ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്‍റീന്‍ കര്‍ശനം

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: നിര്‍ണായക നിര്‍ദേശങ്ങളുമായി റമീസ് രാജ, ടീം ഇന്ത്യയെ കുറിച്ച് പരാമര്‍ശം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios