Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; കമന്‍റേറ്റര്‍മാരായി ഇതിഹാസ താരങ്ങളുടെ നിര

ഇന്ത്യയില്‍ നിന്നുള്ള സുനില്‍ ഗാവസ്‌കറിന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റേയും പങ്കാളിത്തം നേരത്തെ ഉറപ്പായിരുന്നു. 

WTC Final 2021 ICC announced commentary panel including two Indians
Author
Southampton, First Published Jun 15, 2021, 3:31 PM IST

സതാംപ്‌ടണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കളി പറയാന്‍ ഇതിഹാസ താരങ്ങളുടെ നിര. സുനില്‍ ഗാവസ്‌കര്‍, കുമാര്‍ സംഗക്കാര, നാസര്‍ ഹുസൈന്‍, സൈമണ്‍ ഡൂള്‍, ഇസ ഗുഹ, ഇയാന്‍ ബിഷപ്പ്, മൈക്കല്‍ അതേര്‍ട്ടന്‍, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ഐസിസി പുറത്തുവിട്ട കമന്‍റേറ്റര്‍മാരുടെ പട്ടികയിലുള്ളത്. 

WTC Final 2021 ICC announced commentary panel including two Indians

ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ള സുനില്‍ ഗാവസ്‌കറിന്‍റെയും ദിനേശ് കാര്‍ത്തിക്കിന്‍റേയും പങ്കാളിത്തം നേരത്തെ ഉറപ്പായിരുന്നു. ഇംഗ്ലണ്ടിലെ സതാംപ്‌‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര്. 

നിഷ്‌പക്ഷ വേദി ആവേശമെന്ന് കാര്‍ത്തിക്

WTC Final 2021 ICC announced commentary panel including two Indians

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ അവിസ്‌മരണീയ പോരാട്ടം പ്രതീക്ഷിക്കുന്നതായി ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഇരു ടീമുകളും ശക്തരെങ്കിലും നിഷ്‌പക്ഷ വേദിയില്‍ മത്സരം നടക്കുന്നതാണ് കൂടുതല്‍ ആകാംക്ഷ സൃഷ്‌ടിക്കുന്നത്, ചരിത്ര മത്സരത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്നത് അഭിമാനമാണ് എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നതായി പറഞ്ഞ സംഗക്കാര ഇരു ടീമുകള്‍ക്കും ആശംസകള്‍ നേര്‍ന്നു. 

WTC Final 2021 ICC announced commentary panel including two Indians

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകരെല്ലാം. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണുമാണ് ആവേശപ്പോരില്‍ നയിക്കുക. ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയില്‍ മുട്ടുകുത്തിച്ച് കിവികള്‍ എത്തുമ്പോള്‍ ടീം അംഗങ്ങള്‍ തമ്മിലുള്ള സന്നാഹ മത്സരത്തില്‍ മിന്നിത്തിളങ്ങിയാണ് കോലിപ്പട ഫൈനലിന് ഒരുങ്ങിയിരിക്കുന്നത്. 

ന്യൂസിലന്‍ഡ് സ്ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്‍‌റി, കെയ്‌ല്‍ ജാമീസണ്‍, ടോം ലാഥം, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബി ജെ വാട്‌ലിങ്, വില്‍ യങ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍; വിജയികളെ പ്രവചിച്ച് ടിം പെയ്‌ന്‍

കിവീസിനെതിരെ ഫൈനലില്‍ പേസര്‍മാര്‍ ആരൊക്കെ? കോലിയുടെ ചിത്രത്തിന് പിന്നാലെ തീപ്പൊരി ചര്‍ച്ച

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios