Asianet News MalayalamAsianet News Malayalam

പോണ്ടിംഗും ഉറപ്പിച്ചു; അവന്‍ തന്നെ വരുംകാല ഇന്ത്യന്‍ ബാറ്റിംഗ് ഹീറോ, യുവതാരത്തിന് കിടിലന്‍ പ്രശംസ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലിന് മുമ്പാണ് ഇന്ത്യന്‍ യുവതാരത്തിന് റിക്കിയുടെ വമ്പന്‍ പ്രശംസ 

WTC Final 2023 Ricky Ponting came with huge praise for Shubman Gill ahead IND vs AUS Final at Oval jje
Author
First Published Jun 1, 2023, 6:46 PM IST

ഓവല്‍: ഐപിഎല്‍ പതിനാറാം സീസണിലെ റണ്‍വേട്ടക്കാരനായി മാറിയ ശുഭ്‌മാന്‍ ഗില്ലിന് ഗംഭീര പ്രശംസയുമായി ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗ്. ഗില്‍ അടിപൊളി യുവതാരമാണ്. അതിനുചിതമായ മനോഭാവവും താരത്തിനുണ്ട്. ഗില്‍ മികച്ച ക്ലാസുള്ള താരമാണ്. ഫ്രണ്ട് ഫൂട്ടിലുള്ള പുള്‍ ഷോട്ടുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസ് പേസര്‍മാര്‍ക്കെതിരെ ഗില്‍ കളിക്കേണ്ടത് എന്നും പോണ്ടിംഗ് ഓസ്‌ട്രേലിയക്ക് എതിരായ കലാശപ്പോരിന് മുന്നോടിയായി പറഞ്ഞു. ഐപിഎല്‍ പതിനാറാം സീസണില്‍ 17 കളികളില്‍ മൂന്ന് സെഞ്ചുറികള്‍ സഹിതം 59.33 ശരാശരിയിലും 157.80 സ്‌ട്രൈക്ക് റേറ്റിലും 890 റണ്‍സുമായി ഓറഞ്ച് ക്യാപ് ശുഭ്‌മാന്‍ ഗില്ലിനായിരുന്നു. 

'സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഓസീസിനെതിരെ മുഹമ്മദ് ഷമി ഏറ്റവും മികച്ച ഫോമിലേക്ക് ഉയരേണ്ടതുണ്ട് എന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. മത്സരം മറ്റൊരു തലത്തില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത് ഷമിയാണ്. ന്യൂ ബോളിലും ഓള്‍ഡ് ബോളിലും ഷമി എത്രത്തോളം മികച്ച താരമാണ് എന്ന് ഓസീസ് ബാറ്റര്‍മാര്‍ക്ക് അറിയാം. ഷമിയുടെ കഴിവും ഇന്ത്യയിലും ഓസ്‌ട്രേലിയയിലും അദേഹമുണ്ടാക്കുന്ന അപകടവും ഓസീസ് താരങ്ങള്‍ക്കറിയാം' എന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ 2023ല്‍ 17 കളിയില്‍ 28 വിക്കറ്റുമായി പര്‍പിള്‍ ക്യാപ് നേടിയ താരമാണ് ഷമി. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നിവരുള്ള ശക്തമായ ബാറ്റിംഗ് നിര ഓസീസിനുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആരംഭിക്കുക.  

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്. 

Read more: 'കരുതിയിരുന്നോ ഫൈനലില്‍ ഓസ്‌ട്രേലിയ, ഹിറ്റ്‌മാന്‍റെ സെഞ്ചുറി ലോഡിംഗ്'- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios