Asianet News MalayalamAsianet News Malayalam

സൗത്തിയുടെ സിക്സ് മുഖത്തുകൊണ്ട് ആരാധകന് പരിക്ക്-വീഡിയോ

ഇന്നലെ രണ്ട് സിക്സ് കൂടി നേടിയതോടെ ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ സൗത്തി മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിം​ഗിനെ പിന്നിലാക്കിയിരുന്നു. 79 ടെസ്റ്റിൽ 75 സിക്സുകളാണ് സൗത്തിയുടെ പേരിലുള്ളത്.

WTC final: A Fan injured by hitting Ti Southee Six in his face
Author
Southampton, First Published Jun 23, 2021, 2:07 PM IST

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഒന്നാം ഇന്നിം​ഗ്സ് ലീഡ് സമ്മാനിച്ചത് വാലറ്റത്ത് ടിം സൗത്തി നടത്തിയ വെടിക്കെട്ട് ബാറ്റിം​ഗായിരുന്നു. 30 റൺസെടുത്ത് പുറത്തായ സൗത്തിയുടം ഇന്നിം​ഗ്സാണ് കിവീസിന് 32 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് സമ്മാനിച്ചത്.

ബാറ്റിം​ഗിനിടെ ഷമിക്കെതിരെയും ജഡേജക്കെതിരെയും സൗത്തി സിക്സ് നേടുകയും ചെയ്തു. ഇതിൽ ജഡേജക്കെതിരെ സൗത്തി പായിച്ച പടുകൂറ്റൻ സിക്സ് ചെന്ന് പതിച്ചത് സ്ക്വയർ ലെ​ഗ് ​ഗ്യാലറിയിൽ ഒറ്റക്കിരുന്ന് കളി കാണുകയായിരുന്ന ആരാധകന്റെ മുഖത്തായിരുന്നു.  കണ്ണിന് താഴെ പന്ത് കൊണ്ട ആരാധകന് മുറിവേൽക്കുകയും ചെയ്തു. മുഖത്തു നിന്ന് ചോരയൊലിക്കുന്ന ആരാധകന്റെ ദൃശ്യങ്ങളും കാണാമായിരുന്നു.

ജഡേജയെ സിക്സിന് പറത്തിയ സൗത്തിയ ജഡേജ തന്നെ ബൗൾ‌ഡാക്കി കിവീസ് ഇന്നിം​ഗ്സിന് തിരശീലയിട്ടു. ഇന്നലെ രണ്ട് സിക്സ് കൂടി നേടിയതോടെ ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ സൗത്തി മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിം​ഗിനെ പിന്നിലാക്കിയിരുന്നു. 79 ടെസ്റ്റിൽ 75 സിക്സുകളാണ് സൗത്തിയുടെ പേരിലുള്ളത്. 73 സിക്സ് നേടിയിട്ടുള്ള പോണ്ടിം​ഗിനെയാണ് ജഡേജക്കെതിരെ നേടിയ സിക്സിലൂടെ സൗത്തി മറികടന്നത്.

Photo Source-Twitter Photo Source-Twitter

സൗത്തിയുടെ മുൻ നായകൻ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 101 ടെസ്റ്റിൽ നിന്ന് 107 സിക്സുകളാണ് മക്കല്ലത്തിന്റെ പേരിലുള്ളത്. 100 സിക്സ് നേടിയിട്ടുള്ള ​ഗിൽക്രിസ്റ്റാണ് രണ്ടാമത്. 200 ടെസ്റ്റ് കളിച്ചിട്ടുള്ള സച്ചിൻ ടെൻഡുൽക്കറും(69), 114 ടെസ്റ്റ് കളിച്ചിട്ടുള്ള എ.ബി ഡിവില്ലിയേഴ്സുമെല്ലാം(64) ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ സൗത്തിക്ക് പിന്നിലാണ്. ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ 15ാം സ്ഥാനത്താണ് സൗത്തി ഇപ്പോൾ. ആദ്യ 15ലുള്ള ഏക ബൗളറും സൗത്തിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios