ആ സമയം ഞങ്ങളുടെ മനസില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എങ്ങനെ ജയിക്കാമെന്നത് മാത്രമെയുണ്ടായിരുന്നുള്ളുവെന്ന് മത്സരശേഷം ആരാധകരോട് ജയ്സ്വാള്‍ പറഞ്ഞു.

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റ് ജയം നേടിയെങ്കിലും ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് അര്‍ഹിച്ച സെഞ്ചുറി ക്യാപ്റ്റന്‍ നിഷേധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.പതിനാലാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 18 റണ്‍സും ജയ്സ്വാളിന് സെഞ്ചുറിയിലെത്താന്‍ വേണ്ടത് 17 റണ്‍സുമായിരുന്നു. ഗില്ലിന് അര്‍ധസെഞ്ചുറി തികക്കാന്‍ രണ്ട് റണ്‍സും വേണമായിരുന്നു.

എന്നാല്‍ ബ്രയാന്‍ ബെന്നറ്റ് എറിഞ്ഞ പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് ഓടി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഗില്‍ അടുത്ത പന്ത് സിക്സിന് പറത്തിയതോടെ ജയ്സ്വാളിന് സെഞ്ചുറി അടിക്കാനുള്ള സാധ്യത അവസാനിച്ചു. പിന്നീട് ജയത്തിലേക്ക് 10 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ബെന്നറ്റിന്‍റെ അതേ ഓവറില്‍ ഒരു സിക്സ് കൂടി നേടി 89ല്‍ എത്തിയ യശസ്വി മുസര്‍ബാനിയുടെ അടുത്ത ഓവറില്‍ ബൗണ്ടറി നേടി 93 റണ്‍സുമായി പുറതത്താകാതെ നിന്നതിനൊപ്പം ഇന്ത്യൻ ജയവും പൂര്‍ത്തിയാക്കി. ഗില്‍ 58 റണ്‍സുമായും പുറത്താകാതെ നിന്നു. എന്നാല്‍ മത്സരശേഷം ഗില്‍ സ്വാര്‍ത്ഥത കാട്ടിയെന്നും ജയ്സ്വാളിന് അര്‍ഹിച്ച സെഞ്ചുറി നിഷേധിച്ചെന്നും ആരാധകര്‍ വിമര്‍ശിച്ചു. എന്നാല്‍ വിമര്‍ശനങ്ങ

Scroll to load tweet…

ക്ക് ജയ്സ്വാള്‍ തന്നെ മത്സരശേഷം മറുപടി നല്‍കി.

ലോകത്തിലെ ഏറ്റവും മികച്ച 3 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഹര്‍ഭജൻ; കോലിയോ രോഹിത്തോ ഇല്ല

ആ സമയം ഞങ്ങളുടെ മനസില്‍ വിക്കറ്റ് നഷ്ടപ്പെടാതെ എങ്ങനെ ജയിക്കാമെന്നത് മാത്രമെയുണ്ടായിരുന്നുള്ളുവെന്ന് മത്സരശേഷം ആരാധകരോട് ജയ്സ്വാള്‍ പറഞ്ഞു. ഞാന്‍ ഇന്ന് ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു. ശുഭ്മാന്‍ ഭായിക്കൊപ്പമുള്ള ബാറ്റിംഗ് മികച്ച അനുഭവമായിരുന്നു. റൺസടിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യക്കായി കളിക്കാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട് എന്നും ജയ്സ്വാള്‍ ആരാധകരോട് പറഞ്ഞു.

ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ജയ്സ്വാളിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പ് ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യക്കായി കളിക്കാന്‍ അവസരം കിട്ടുമ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിന്‍റെ വിജയത്തിനായി സംഭാവന ചെയ്യാനുമാണ് ശ്രമിക്കാറുള്ളതെന്നും ജയ്സ്വാള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക