ട്വിറ്ററിലൂടെയാണ് യുവിയും അശ്വിനും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്നത്.

ചണ്ഡീഗഡ്: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. സിനിമാലോകമാകെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസനേരുന്നതിനിടെ അതിനൊപ്പം ചേരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും, ആര്‍ അശ്വിനും.

ട്വിറ്ററിലൂടെയാണ് യുവിയും അശ്വിനും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്നത്. പിറന്നാള്‍ ആശംസകള്‍ മോഹല്‍ലാല്‍ സാര്‍, നല്ല ആരോഗ്യവും തുടര്‍ വിജയങ്ങളും നേരുന്നു. എന്‍റെ ആശംസകള്‍ എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

Scroll to load tweet…

പിറന്നാളാശംസകള്‍ മോഹന്‍ലാല്‍ സാര്‍, വരുന്നവര്‍ഷവും മഹത്തരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു അശ്വിന്‍റെ ട്വീറ്റ്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം-2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെയും മോഹന്‍ലാലിന്‍റെ അഭിനയത്തെയും അശ്വിന്‍ അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ താരങ്ങളോട് സിനിമ കാണണമെന്ന് അശ്വിന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Scroll to load tweet…
Scroll to load tweet…

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ മോഹൻലാല്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona