വീണ്ടും 12-ാം നമ്പര്‍ ജഴ്‌സിയില്‍ കളിക്കാനുള്ള അവസരം യുവിക്ക് ലഭിച്ചിരിക്കുകയാണ്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സാണ് യുവിക്ക് 12-ാം നമ്പര്‍ കുപ്പായം തയ്യാറാക്കിയത്. 

മുംബൈ: ഓള്‍റൗണ്ട് പ്രകടനവുമായി യുവ്‌രാജ് സിംഗായിരുന്നു 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ് സീരിസ്. പ്രിയപ്പെട്ട 12-ാം നമ്പര്‍ ജഴ്‌സിയിലാണ് യുവി അന്ന് ലോകകപ്പിലിറങ്ങിയത്. വീണ്ടും 12-ാം നമ്പര്‍ ജഴ്‌സിയില്‍ കളിക്കാനുള്ള അവസരം യുവിക്ക് ലഭിച്ചിരിക്കുകയാണ്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സാണ് യുവിക്ക് 12-ാം നമ്പര്‍ കുപ്പായം തയ്യാറാക്കിയത്. 

രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ഔദ്യോഗികമായി ടീം കിറ്റ് പുറത്തുവിട്ടു. നിങ്ങള്‍ പ്രിയപ്പെട്ട 12-ാം നമ്പര്‍ നീലക്കുപ്പായത്തില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് യുവ്‌രാജിന്‍റെ ജഴ്‌സി പുറത്തിറക്കിയത്. മാര്‍ച്ച് 23നാണ് ഐ പി എല്‍ ആരംഭിക്കുന്നത്. താരലേലത്തില്‍ ആരും സ്വന്തമാക്കാനില്ലാതിരുന്ന താരത്തെയുവ്‌രാജിനെ അടിസ്ഥാന വിലയില്‍ അവസാന നിമിഷം മുംബൈ പാളയത്തിലെത്തിക്കുകയായിരുന്നു.

Scroll to load tweet…

ഐ പി എല്ലില്‍ ആറാമത്തെ ഫ്രാഞ്ചൈസിയുമായാണ് യുവ്‌രാജ് സഹകരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനായി യുവിക്ക് തിളങ്ങാനായിരുന്നില്ല. എട്ട് മത്സരങ്ങളില്‍ 65 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. മാര്‍ച്ച് 24ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.