ടൊറോന്‍റോ: കാനഡയിലെ ഗ്ലോബല്‍ ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകും. യുവ്‍രാജ് സിംഗ് നായകനായുള്ള ടൊറോന്‍റോ നാഷണല്‍സും ക്രിസ് ഗെയ്‍ല്‍ ക്യാപ്റ്റനായുള്ള വാൻകോവര്‍ നൈറ്റ്സും തമ്മിലാണ് ആദ്യ മത്സരം. 

യു‍വ്‌രാജിന്‍റെ ടീമില്‍ ബ്രണ്ടൻ മക്കല്ലം, കിറോണ്‍ പൊള്ളാര്‍ഡ്, മൻപ്രീത് ഗോണി എന്നിവരുമുണ്ട്. ഗെയ്‍ലിന്‍റെ ടീമില്‍ ഷൊയ്ബ് മാലിക്, ആന്ദ്രേ റസല്‍, ടിം സൗത്തി എന്നിവരാണ് പ്രമുഖര്‍. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. വാൻകോവര്‍ നൈറ്റ്സാണ് നിലവിലെ ജേതാക്കള്‍.