Asianet News MalayalamAsianet News Malayalam

ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും തഴഞ്ഞു, യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രതികരണം

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ ടീമില്‍ നിന്നൊഴിവാക്കുന്നതെല്ലാം ഇപ്പോള്‍ ശീലമായെന്നും ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നും ചാഹല്‍ വിസ്‌ഡന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് പ്രതികരിച്ചിരുന്നു

Yuzvendra Chahal responds to Indian team snub with happy simley
Author
First Published Nov 21, 2023, 12:46 PM IST

മുംബൈ: ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഒഴിവാക്കിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും യുസ്‌വേന്ദ്ര ചാഹലിനെ പരിഗണിക്കാതെ സെലക്ടര്‍മാര്‍. ഇന്നലെ രാത്രി പത്ത് മണിയോടെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വന്നതിന് പിന്നാലെ എക്സില്‍(മുമ്പ് ട്വിറ്റര്‍) സന്തോഷിക്കുന്ന സ്മൈലി മാത്രം പോസ്റ്റ് ചെയ്താണ് ചാഹല്‍ പ്രതികരിച്ചത്.

ലോകകപ്പില്‍ കളിച്ച മൂന്ന് താരങ്ങള്‍ക്കൊഴികെ ബാക്കിയെല്ലാ താരങ്ങള്‍ക്കും വിശ്രമം അനുവദിക്കുകയും യുവതാരങ്ങളെ ടീമിലെടുക്കുകയും ചെയ്തിട്ടും ചാഹലിനെ സെലക്ടര്‍മാര്‍ ഇത്തവണയും പാടെ അവഗണിച്ചിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ പല മത്സരങ്ങളും കാണാന്‍ ചാഹല്‍ ഭാര്യ ധനശ്രീക്കൊപ്പം സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ വിജയത്തിനുശേഷം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി ചാഹല്‍ വിരാട് കോലി അടക്കമുള്ള താരങ്ങളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സഞ്ജുവിന് മുന്നിൽ ഇന്ത്യൻ ടീമിന്‍റെ വാതിൽ പൂര്‍ണമായും അടയുന്നു; ബിസിസിഐ പ്രതികാരം തീര്‍ക്കുന്നുവെന്ന് ആരാധകർ

ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ ടീമില്‍ നിന്നൊഴിവാക്കുന്നതെല്ലാം ഇപ്പോള്‍ ശീലമായെന്നും ഇതെല്ലാം ഇപ്പോള്‍ ജീവിതത്തിന്‍റെ ഭാഗമാണെന്നും ചാഹല്‍ വിസ്‌ഡന് നല്‍കിയ അഭിമുഖത്തില്‍ മുമ്പ് പ്രതികരിച്ചിരുന്നു. ഏഷ്യാ കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സൂര്യന്‍ ഒരുനാള്‍ കാര്‍മേഘത്തിന്‍റെ മറനീക്കി പുറത്തുവരുന്ന ചിരിക്കുന്ന സ്മൈലി ഇട്ടാണ് ചാഹല്‍ പ്രതികരിച്ചത്.

2022ലെ ടി20 ലോകകപ്പില്‍ ചാഹലിനെ 15 അംഗ ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചാഹലിന് ലോകകപ്പിനോ ഏഷ്യാ കപ്പിനോ ഉള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം കിട്ടിയില്ല. 2021ലെ ടി20 ലോകകപ്പ് ടീമിലും ചാഹലിനെ പരിഗണിച്ചിരുന്നില്ല. പകരം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios