മുപ്പതുകാരനായ ബുമ്ര 32 ട്വന്റി 20യില്‍ 74 വിക്കറ്റ് നേടിയിട്ടുണ്ട്. പത്ത് കളിയില്‍ പത്ത് വിക്കറ്റാണ് സിറാജിന്റെ സമ്പാദ്യം. ഇരുപത്തിനാലുകാരനായ അര്‍ഷ്ദീപ് 44 കളിയില്‍ 62 വിക്കറ്റ് സ്വന്തമാക്കിക്കഴിഞ്ഞു.

മുംബൈ: ട്വന്റി 20 ലോകകപ്പിലേക്കാണ് ഇനി ഇന്ത്യയുടെ ശ്രദ്ധ. ലോകകപ്പിന് മുന്‍പുള്ള അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളെല്ലാം ഇന്ത്യ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതുകൊണ്ടുതന്നെ പ്രധാനമായും ടീമിലേക്ക് പരിഗണിക്കുക ഐപിഎല്ലിലെ പ്രകടനമായിരിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീമില്‍ ഉണ്ടാവേണ്ട നാല് പേസര്‍മാര്‍ ആരൊക്കെയെന്ന് സഹീര്‍ ഖാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ നാല് ഫാസ്റ്റ് ബൗളര്‍മാര്‍ വേണമെന്നും സഹീര്‍ പറയുന്നു. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... ''ജസ്പ്രിത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും ടീമില്‍ സ്ഥാനമുറപ്പാണ്. മൂന്നാം പേസറായി ഞാന്‍ പരിഗണിക്കുന്നത് ഇടങ്കയ്യനായ അര്‍ഷ്ദീപ് സിംഗിനെയാണ്. മുഹമ്മദ് ഷമി നാലാം പേസറായി ടീമില്‍ കളിക്കട്ടെ.'' സഹീര്‍ പറഞ്ഞു.

മുപ്പതുകാരനായ ബുമ്ര 32 ട്വന്റി 20യില്‍ 74 വിക്കറ്റ് നേടിയിട്ടുണ്ട്. പത്ത് കളിയില്‍ പത്ത് വിക്കറ്റാണ് സിറാജിന്റെ സമ്പാദ്യം. ഇരുപത്തിനാലുകാരനായ അര്‍ഷ്ദീപ് 44 കളിയില്‍ 62 വിക്കറ്റ് സ്വന്തമാക്കിക്കഴിഞ്ഞു. ഏകദിനലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ഷമി 23 ട്വന്റി 20യില്‍ നിന്ന് 24 വിക്കറ്റാണ് നേടിയത്. ഇവരെ കൂടാതെ പേസ് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരില്‍ ഒരാള്‍ ടീമിലെത്തിയേക്കും. ഹാര്‍ദിക് പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത ഏറെയാണ്.

ബുമ്ര, സിറാജ്, അര്‍ഷ്ദീപ്, ഹാര്‍ദിക് എന്നിവരായിരിക്കും ടീമിലെ പേസര്‍മാര്‍. ഇതില്‍ ചില മത്സരങ്ങളിലെങ്കിലും ഷമിക്ക് അവസരം ലഭിച്ചേക്കും. അങ്ങനെ വന്നാല്‍ സിറാജ് പുറത്തിരിക്കും. വരുന്ന ഐപിഎല്ലിലെ പ്രകടനം ഷമിയെ സംബന്ധിച്ചിടത്തോളം നിര്‍ണയാകമായിരിക്കും.

ടി20 ലോകകപ്പ് ടീമിനെ കുറിച്ച് നേരത്തെ ക്യാപ്റ്റന്‍ രോഹിത് സംസാരിരുന്നു. ക്യാപ്റ്റന്റെ വാക്കുകള്‍ ഇങ്ങനെയായിയുന്നു. ''ടി20 ലോകകപ്പിനുള്ള ടീം ഇപ്പോഴും അന്തിമമാക്കിയിട്ടില്ല, പക്ഷേ കളിക്കാന്‍ പോകുന്ന താരങ്ങളെ കുറിച്ച് ധാരണയുണ്ട്. സ്ലോ പിച്ചുകളാണ് കരീബിയന്‍ ഗ്രൗണ്ടുകളില്‍ ഒരുക്കിയിട്ടുള്ളത്. അതിനനുസരിച്ച് വേണം ടീമിനെ തിരഞ്ഞെടുക്കാന്‍. പരിശീകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാവരേയും സന്തോഷിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. അതാണ് ക്യാപറ്റന്‍സിയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠവും.'' രോഹിത് അഫ്ഗാനിസ്ഥാനെതിരെ മൂന്നാം ടി20 മത്സരശേഷം പറഞ്ഞു.

ടി20 ലോകകപ്പില്‍ ഹാര്‍ദിക്കോ അതോ ശിവം ദുബെയോ? കാര്യങ്ങള്‍ കുഴയും! മറുപടിയുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്