അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ. സിംബാബ്‌വെയുടെ ഐസിസി അംഗത്വം എടുത്തുകളഞ്ഞ ഉടനെയായിരുന്നു റാസയുടെ വിരമിക്കല്‍ പ്രഖ്യാപനം.
ഹരാരെ: അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ. സിംബാബ്‌വെയുടെ ഐസിസി അംഗത്വം എടുത്തുകളഞ്ഞ ഉടനെയായിരുന്നു റാസയുടെ വിരമിക്കല്‍ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് റാസ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്.
സിംബാബ്‌വെയ്ക്കായി 97 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള റാസ് 2656 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്. 32 ടി20യില്‍ 406 റണ്‍സാണ് സമ്പാദ്യം. 12 ടെസ്റ്റില്‍ നിന്ന് 34.08 ശരാശരിയില്‍ 818 റണ്‍സും റാസ സ്വന്തമാക്കി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. 2013ലായിരുന്നു റാസയുടെ അരങ്ങേറ്റം.
സിംബാബ്‌വെ താരങ്ങളും പുറത്ത് നിന്നുള്ളവരും ക്രിക്കറ്റ് ആരാധകരും ഐസിസിയുടെ നടപടിയില്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് താരം ആര്‍. അശ്വിനും റാസയുടെ ട്വീറ്റിന് ശേഷം പ്രതികരിച്ചു. ഹൃദയഭേദകമായ വാര്‍ത്തയാണ് സിംബാബ്‌വെ ആരാധകര്‍ക്കെന്ന് അശ്വിന്‍ പ്രതികരിച്ചു.
