വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ തകുസ്‌വനാഷെ കെറ്റാനോ (19)- തദിവനാഷെ മറുമാനി (35) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു.

ടൗണ്‍സ്‌വില്ലെ: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ അട്ടിമറിജയം സ്വന്തമാക്കി സിംബാബ്‌വെ. മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയയെ സന്ദര്‍ശകര്‍ 31 ഓവറില്‍ 141 പുറത്താക്കിയിരുന്നു. ഡേവിഡ് വാര്‍ണറായിരുന്നു (94) ടീമിന്റെ ഓസീസിന്റെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേടിയ റ്യാന്‍ ബേളാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 39 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസീസിനെതിരെ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ സിംബാബ്‌വെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ തകുസ്‌വനാഷെ കെറ്റാനോ (19)- തദിവനാഷെ മറുമാനി (35) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കെറ്റാനോ മടങ്ങിയതിന് പിന്നാലെ സിംബാബ്‌വെ മധ്യനിര തകര്‍ന്നു. വെസ്ലി മധവേരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 

നാളെ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോര്; രവീന്ദ്ര ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍, സാധ്യതാ ഇലവന്‍ അറിയാം

ഇതിനിടെ മറുമാനിയും മടങ്ങി. സിംബാബ്‌വെ അഞ്ചിന് 77 എന്ന നിലയിലായി. എന്നാല്‍ ക്യാപ്റ്റന്‍ റെഗിസ് ചകാബ്വ (പുറത്താവാതെ 37) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ടോണി മുന്യോഗ (17), ബേള്‍ (11) എന്നിവരുടെ വിക്കറ്റും സിംബാബ്‌വെയ്ക്ക് നഷ്ടമായി. ബ്രാഡ് ഇവാന്‍സ് (1) പുറത്താവാതെ നിന്നു. ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ വാര്‍ണറിന് പുറമെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് (19) മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് ക്യാരി (4), മാര്‍കസ് സ്‌റ്റോയിനിസ് (3), കാമറോണ്‍ ഗ്രീന്‍ (3), അഷ്ടണ്‍ അഗര്‍ (0) എന്നിവരാണ് പുറത്തായ പ്രമുഖ താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (2), ഹേസല്‍വുഡ് (0) എന്നിവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സാംപ (1) പുറത്താവാതെ നിന്നു. വാലറ്റത്തെ നാല് വിക്കറ്റും നേടിയത് ബേളാണ്. വെറും മൂന്ന് ഓവര്‍ മാത്രമാണ് ബേള്‍ എറിഞ്ഞത്. വിട്ടുകൊടുത്തതാവട്ടെ 10 റണ്‍സും.

ടി20 ലോകകപ്പ്: ഇംഗ്ലണ്ടിന് കനത്ത പ്രഹരം, ജോണി ബെയര്‍സ്റ്റോ ലോകകപ്പിനില്ല