കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി എത്തി അര്‍ധസെഞ്ചുറിയുമായി ടോപ് സ്കോററായെങ്കിലും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന അഭിഷേകിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഹരാരെ: ടി20 പരമ്പരയിലെ നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ നാളെ സിംബാ‌ബ്‌വെക്കെതിരെ ഇറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

പരമ്പരയില്‍ ഇതുവരെ നടത്തിയ പ്രകടനം കണക്കിലെടുത്താല്‍ ഇന്ത്യയുടെ ഭാവി ടി20 ടീമിലേക്ക് പരിഗണിക്കാവുന്ന പ്രകടനം നടത്തിയവര്‍ അഭിഷേക് ശര്‍മയും വാഷിംഗ്ടണ്‍ സുന്ദറുമാണ്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറിയുമായി അഭിഷേക് രോഹിത് ശര്‍മയുടെ വിടവ് നികത്താന്‍ പോന്ന കളിക്കാരനാണ് താനെന്ന് തെളിയിച്ച് കഴിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ അഭിഷേകിനെ വീണ്ടും ഓപ്പണറായി തന്നെ ഇറക്കുമോ അതോ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ തന്നെയാകുമോ നാളെയും യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്ത വന്നിട്ടില്ല.

സഹീര്‍ ഖാനെയല്ല, ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസത്തെ ബൗളിംഗ് കോച്ചാക്കണമെന്ന് ഗംഭീര്‍

കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി എത്തി അര്‍ധസെഞ്ചുറിയുമായി ടോപ് സ്കോററായെങ്കിലും 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന അഭിഷേകിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.134 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ ബാറ്റിംഗ്. വാഷിംഗ്ടൻ സുന്ദറാണ് ജഡേജ ഒഴിച്ചിട്ട സ്പിന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് ശക്തമായ അവകാശവാദവുമായി പരമ്പരയില്‍ മികച്ച പ്രകടനം നടത്തി. മറ്റൊരു താരം. മൂന്ന് കളികളില്ർ 4.5 ഇക്കോണമിയില്‍ ആറ് വിക്കറ്റാണ് സുന്ദര്‍ നേടിയത്.

ശ്രീലങ്കക്കെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ സുന്ദറിനെയും അഭിഷേകിനെയും സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. റുതുരാജ് ഗെയ്ക്‌വാദും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സ്ഥാനം ഉറപ്പാക്കുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ കഴിഞ്ഞ മത്സരത്തിലും ആദ്യ മത്സരത്തിലും ടോപ് സ്കോറാറായിരുന്നെങ്കിലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനം അത്ര ആശാവഹമല്ല. ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാനുള്ള പ്രകടനങ്ങളാണ് നാളെ സഞ്ജുവില്‍ നിന്നും ശിവം ദുബെയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക