ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാന് പോയിന്റൊന്നുമില്ല. ആദ്യ മത്സരത്തില്‍ ബാബര്‍ അസമും സംഘവും ഇന്ത്യയോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംബാബ്‌വെയുടെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യും. പെര്‍ത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ആഫിസ് അലിക്ക് പകരം മുഹമ്മദ് വസീം ടീമിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് സിംബാബ്‌വെയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. തെഡെയ് ചടാരയ്ക്ക് പകരം ബ്രാഡ് ഇവാന്‍സിന് അവസരം നല്‍കി.
സിംബാബ്‌വെ: റെഗിസ് ചകാബ്വ, ക്രെയ്ഗ് ഇര്‍വിന്‍, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, വെസ്ലി മധെവേരെ, മില്‍ട്ടണ്‍ ഷുംബ, ബ്രാഡ് ഇവാന്‍സ്, റ്യാന്‍ ബേള്‍, ലൂക് ജോങ്‌വെ, ബ്ലെസിംഗ് മുസറബാനി, റിച്ചാര്‍ഡ് ഗവാര.
പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, മുഹമ്മദ് വസീം, നസീം ഷാ.
ടി20 ലോകകപ്പ്: ഓറഞ്ച് പടയെയും വീഴ്ത്തി; രണ്ടാം ജയവുമായി ഇന്ത്യ ഒന്നാമത്
ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാന് പോയിന്റൊന്നുമില്ല. ആദ്യ മത്സരത്തില്‍ ബാബര്‍ അസമും സംഘവും ഇന്ത്യയോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംബാബ്‌വെയുടെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിടുകയായിരുന്നു. സിംബാബ്‌വെയ്ക്ക് ഒരു പോയിന്റുണ്ട്. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് ഒന്നാമത്. മൂന്ന് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്.
ഗ്രൂപ്പില്‍ ഇന്ന് നടന്ന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ജയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 104 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക റിലീ റൂസ്സോയുടെ (109) സെഞ്ചുറി കരുത്തില്‍ 205 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 16.3 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
