Asianet News MalayalamAsianet News Malayalam

തകര്‍ന്ന് വീണ് അഫ്ഗാന്‍ വീര്യം; ആദ്യ വിജയം കുറിക്കാന്‍ ദക്ഷിണാഫ്രിക്ക

മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇമ്രാന്‍ താഹിറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാന്‍റെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുകള്‍ ക്രിസ് മോറിസ് പേരിലെഴുതിയപ്പോള്‍ രണ്ട് വിക്കറ്റുകളുമായി ഫെലുക്കാവോയും ഒരു വിക്കറ്റുമായി കഗിസോ റബാദയും പട്ടികയില്‍ ഇടംനേടി

Afghanistan all out against south africa live updates
Author
Cardiff, First Published Jun 15, 2019, 10:23 PM IST

കാര്‍ഡിഫ്: ലോകകപ്പിലെ ആദ്യ വിജയം കുറിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവസരം ഒരുങ്ങി. പ്രതിരോധിച്ച് നില്‍ക്കുമെന്ന് കരുതിയ അഫ്ഗാന്‍ വീര്യം ദക്ഷിണാഫ്രിക്കന്‍ കരുത്തിന് മുന്നില്‍ നിഷ്ഭ്രമമായപ്പോള്‍ 34.1 ഓവറില്‍ ഏഷ്യന്‍ പട 125 റണ്‍സിന് ഓള്‍ഔട്ടായി.

മഴമൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇമ്രാന്‍ താഹിറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാന്‍റെ നടുവൊടിച്ചത്. മൂന്ന് വിക്കറ്റുകള്‍ ക്രിസ് മോറിസ് പേരിലെഴുതിയപ്പോള്‍ രണ്ട് വിക്കറ്റുകളുമായി ഫെലുക്കാവോയും ഒരു വിക്കറ്റുമായി കഗിസോ റബാദയും പട്ടികയില്‍ ഇടംനേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഹസ്രത്തുളാഹ് സസായിയും (22) നൂര്‍ അലി സദ്രാനും (32) സസൂക്ഷ്മം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍, ഇരുവര്‍ക്കും പിന്നാലെ വന്നവര്‍ എല്ലാം താഹിറിന്‍റെയും സംഘത്തിന്‍റെയും മുന്നില്‍ തകര്‍ന്നു വീണു.

അവസാനം 25 പന്തില്‍ 35 റണ്‍സുമായി മിന്നിയ റാഷിദ് ഖാന്‍റെ പ്രകടനം കൂടെയില്ലായിരുന്നുവെങ്കില്‍ ഇതിലും ദയനീയമായ സ്ഥിതിയിലാകുമായിരുന്നു അഫ്ഗാന്‍. 

Follow Us:
Download App:
  • android
  • ios