ലീഡ്‌സ്: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ അഫ്‌ഗാനിസ്ഥാന് മോശം തുടക്കം. 12 ഓവറില്‍ 57 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നായകന്‍ ഗുല്‍ബാദിനെ(15)യും ഷാഹിദിയെ(0)യും ഷാഹിന്‍ അഫ്രിദിയും റാഹ്‌മത്തിനെ(35) ഇമാദ് വസീമും പുറത്താക്കി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ 101റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് അഫ്‌ഗാനിസ്ഥാന്‍. ഇക്രം അലിയും(12), അസ്‌ഗാര്‍ അഫ്‌ഗാനുമാണ്(33) ക്രീസില്‍. സെമി സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാന് ഇന്ന് ജയിക്കേണ്ടതുണ്ട്.

ടീം ഇങ്ങനെ

പാക്കിസ്ഥാന്‍:  Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez, Haris Sohail, Sarfaraz Ahmed(w/c), Imad Wasim, Shadab Khan, Wahab Riaz, Mohammad Amir, Shaheen Afridi

അഫ്ഗാനിസ്ഥാന്‍: Gulbadin Naib(c), Rahmat Shah, Hashmatullah Shahidi, Asghar Afghan, Mohammad Nabi, Samiullah Shinwari, Najibullah Zadran, Ikram Ali Khil(w), Rashid Khan, Hamid Hassan, Mujeeb Ur Rahman