20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 122 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം. 20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 122 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നായകന്‍ ഫാഫ് ഡുപ്ലസിസും റാസി വാന്‍ ഡെര്‍സനുമാണ് ക്രീസില്‍. ഡികോക്ക് അര്‍ദ്ധ സെഞ്ചുറി നേടി. 

ഓപ്പണര്‍മാരായ എയ്‌ഡന്‍ മര്‍ക്രാമും ക്വിന്‍റണ്‍ ഡികോക്കുമാണ് പുറത്തായത്. ആദ്യ ഓവറില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇരുവരും 14 റണ്‍സടിച്ചു. അടി തുടര്‍ന്നതോടെ ദക്ഷിണാഫ്രിക്ക 10 ഓവറില്‍ 73 റണ്‍സിലെത്തി. എന്നാല്‍ 12-ാം ഓവറില്‍ മര്‍ക്രാമിനെ(34 റണ്‍സ്) പുറത്താക്കി ലിയോനാണ് ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 18-ാം ഓവറില്‍ ഡികോക്കിനെയും(52 റണ്‍സ്) ലിയോണ്‍ തന്നെ മടക്കി. 

അവസാന ലീഗ് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ അംലയ്‌ക്ക് പകരം ഷംസിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഓസീസ് ഇറങ്ങിയത്.