Asianet News MalayalamAsianet News Malayalam

തോല്‍വിയുടെ കറ മായ്ക്കാന്‍ ഇംഗ്ലണ്ട്; ബൗളിംഗ് തെരഞ്ഞെടുത്ത് ബംഗ്ലാദേശ്

മഴമേഘങ്ങള്‍ മാറി നില്‍ക്കുന്ന ആകാശമാണ് ഇന്ന് കാര്‍ഡിഫില്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വലിയ സ്കോര്‍ തന്നെ പിറക്കാനാണ് സാധ്യത. എങ്കിലും രണ്ട് ദിവസമായി മൂടിയിട്ട് പിച്ചില്‍ നിന്ന് തങ്ങളുടെ ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ല നായകന്‍

Bangladesh will bowl first against england live updates toss
Author
Cardiff, First Published Jun 8, 2019, 2:43 PM IST

കാര്‍ഡിഫ്: പാക്കിസ്ഥാനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം മറക്കാനിറങ്ങുന്ന ഇംഗ്ലണ്ട് ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴമേഘങ്ങള്‍ മാറി നില്‍ക്കുന്ന ആകാശമാണ് ഇന്ന് കാര്‍ഡിഫില്‍.

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വലിയ സ്കോര്‍ തന്നെ പിറക്കാനാണ് സാധ്യത. എങ്കിലും രണ്ട് ദിവസമായി മൂടിയിട്ട പിച്ചില്‍ നിന്ന് തങ്ങളുടെ ബൗളര്‍മാര്‍ക്ക് വിക്കറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ല നായകന്‍ മൊര്‍ത്താസ ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്.

എന്നാല്‍, ബാറ്റിംഗ് ലഭിച്ചത് അനുഗ്രഹമായെന്നാണ് ഓയിന്‍ മോര്‍ഗന്‍റെ പ്രതികരണം. 2011,2015 ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്‍റെ വഴിമുടക്കിയത് ബംഗ്ലാ കടുവകളായിരുന്നു. അതിന്‍റെ പ്രതികാരം സ്വന്തം മണ്ണില്‍ തീര്‍ക്കുകയാണ് ഇംഗ്ലീഷുകാര്‍ ലക്ഷ്യമിടുന്നത്. 2015 ലെ തോൽവി ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ തന്നെ വന്‍വീഴ്ചയായിരുന്നു.

ബദ്ധവൈരികളായ ഓസ്ട്രേലിയയുടെ മണ്ണിൽ ദുര്‍ബലരായ ബംഗ്ലാദേശിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. 276 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ട് ഒന്നിന് 97 ൽ നിന്ന് അഞ്ചിന് 132ലേക്ക് വീണു.

ബട്‍‍ലറും വോക്സും പൊരുതിയിട്ടും 260 ൽ എല്ലാം അവസാനിച്ചു. കിവികളോട് പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശ് അതേ സംഘവുമായാണ് ഇറങ്ങുന്നത്. എന്നാല്‍, മോയിന്‍ അലിക്ക് പകരം ആദില്‍ റഷീദിനെ ഇംഗ്ലീഷ് പട ടീമില്‍ ഉള്‍പ്പെടുത്തി. 

ഇംഗ്ലണ്ട് ടീം: Jason Roy, Jonny Bairstow, Joe Root, Eoin Morgan(c), Ben Stokes, Jos Buttler(w), Chris Woakes, Jofra Archer, Adil Rashid, Liam Plunkett, Mark Wood

ബംഗ്ലാദേശ് ടീം: Tamim Iqbal, Soumya Sarkar, Shakib Al Hasan, Mushfiqur Rahim(w), Mohammad Mithun, Mahmudullah, Mosaddek Hossain, Mohammad Saifuddin, Mehidy Hasan, Mashrafe Mortaza(c), Mustafizur Rahman

Follow Us:
Download App:
  • android
  • ios