മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. ജോണി ബെയര്‍‌സ്റ്റോയ്‌ക്ക് പിന്നാലെ ജോ റൂട്ടും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 33 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. റൂട്ടും മോര്‍ഗനുമാണ് ക്രീസില്‍.

ജാസന്‍ റോയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായെത്തിയ ജെയിംസ് വിന്‍സാണ് ആദ്യം പുറത്തായത്. 31 പന്തില്‍ 26 റണ്‍സെടുത്ത വിന്‍സിനെ ദൗലത്ത് സദ്രാന്‍ മുജീബിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്റ്റോയും റൂട്ടും മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സെഞ്ചുറിലേക്ക് കുതിക്കുകയായിരുന്ന ബെയര്‍‌സ്റ്റോയെ 30-ാം ഓവറില്‍ നൈബ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. 

99 പന്തില്‍ 90 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. മൂന്നാം വിക്കറ്റില്‍ റൂട്ട്- മോര്‍ഗന്‍ സഖ്യം ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയാണ്. 54 പന്തിലാണ് റൂട്ടിന്‍റെ അര്‍ദ്ധ സെഞ്ചുറി.