ലോഡ്‌സ്: ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. ജോഫ്രാ ആര്‍ച്ചര്‍ കളിക്കുമോ എന്ന കാര്യം സംശയമായിരുന്നെങ്കിലും ഫിറ്റ്‌നസ് സംബന്ധിച്ച് ആത്മവിശ്വാസത്തോടെയാണ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടോസ് വേളയില്‍ സംസാരിച്ചത്. 

അതേസമയം രണ്ട് മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. സ്‌പിന്നര്‍ ആദം സാംപയ്‌ക്ക് പകരം നഥാന്‍ ലിയോണും കോള്‍ട്ടര്‍ നൈലിന് പകരം ജേസന്‍ ബെഹ്‌റെന്‍ഡോര്‍ഫും ടീമിലെത്തി. 

ഇംഗ്ലണ്ട്

James Vince, Jonny Bairstow, Joe Root, Eoin Morgan(c), Ben Stokes, Jos Buttler(w), Moeen Ali, Chris Woakes, Adil Rashid, Jofra Archer, Mark Wood

ഓസ്‌ട്രേലിയ 

David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Pat Cummins, Mitchell Starc, Nathan Lyon, Jason Behrendorff