Asianet News MalayalamAsianet News Malayalam

സ്റ്റാര്‍ക്കിനെ സൂക്ഷിച്ച് നേരിട്ട് ധവാനും രോഹിത്തും; ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ ഞെട്ടിച്ച് കോള്‍ട്ടര്‍ നൈലിന്‍റെ ഫീല്‍ഡിംഗ് മികവും ആദ്യ ഓവറുകളിലെ അത്ഭുതമായി. മത്സരത്തില്‍ ഏറെ നിര്‍ണായകമാകും എന്ന് പ്രതീക്ഷിക്കുന്ന സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിതിന്‍റെ ഫ്ലിക്കില്‍ കോള്‍ട്ടര്‍ നൈല്‍ പാറിപ്പറന്നത്

india slow start against australia live updates 10 over
Author
London, First Published Jun 9, 2019, 3:46 PM IST

ഓവല്‍: ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടക്കമിട്ട പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേരിടുന്നത്.

പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോല്‍ വിക്കറ്റ് നഷ്ടപ്പെടാതെ 41 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ 11 റണ്‍സുമായും ശിഖര്‍ ധവാന്‍ 27 റണ്‍സുമായും ക്രീസിലുണ്ട്. മികച്ച രീതിയില്‍ ഒത്തിണക്കത്തോടെയാണ് സ്റ്റാര്‍ക്കും കമ്മിന്‍സും പന്തെറിയുന്നത്. ഒപ്പം ബൗണ്‍സും ലഭിക്കുന്നുണ്ട്.

ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെ ഞെട്ടിച്ച് കോള്‍ട്ടര്‍ നൈലിന്‍റെ ഫീല്‍ഡിംഗ് മികവും ആദ്യ ഓവറുകളിലെ അത്ഭുതമായി. മത്സരത്തില്‍ ഏറെ നിര്‍ണായകമാകും എന്ന് പ്രതീക്ഷിക്കുന്ന സ്റ്റാര്‍ക്കിന്‍റെ രണ്ടാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിതിന്‍റെ ഫ്ലിക്കില്‍ കോള്‍ട്ടര്‍ നൈല്‍ പാറിപ്പറന്നത്.

എന്നാല്‍ പന്ത് കോള്‍ട്ടര്‍ നൈലിന്‍റെ കൈയില്‍ തട്ടിത്തെറിച്ചു. ഓവലിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ നിന്ന് പരമാവധി സ്കോര്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയില്‍ കോലി ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയായിരുന്നു. രോഹിത് സ്വതസിദ്ധമായ ശെെലിയില്‍ നിലയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ധവാനാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തുന്നത്. ഇതിനിടെയില്‍ കമ്മിന്‍സിന്‍റെ കുത്തിയുയര്‍ന്നു വന്ന പന്ത് നേരിടുന്നതിനിടെ തള്ളവിരലിന് ആഘാതമേറ്റത് ഇന്ത്യന്‍ ആരാധകര്‍ക്ക് അല്‍പം ആശങ്ക നല്‍കി. എന്നില്‍, ഫിസിയോയുടെ സഹായം തേടി ഉടന്‍ മത്സരം പുനരാരംഭിച്ചു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്. 

Follow Us:
Download App:
  • android
  • ios