Asianet News MalayalamAsianet News Malayalam

കത്തിക്കയറി രോഹിത്, പിന്തുണച്ച് രാഹുല്‍; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യ ആശ്വസിച്ചു. തൊട്ടടുത്ത ഓവറില്‍ സെെഫുദ്ദീനെ അതിര്‍ത്തി കടത്തിയ രോഹിത് മികച്ച ഫോമിലാണെന്നുള്ള സൂചനകള്‍ ഊട്ടിയുറപ്പിച്ചു

India vs Bangladesh live updates India batting 10 overs
Author
Birmingham, First Published Jul 2, 2019, 3:46 PM IST

ബിര്‍മിംഗ്ഹാം: ലോകകപ്പ് സെമി ഉറപ്പിക്കാന്‍ ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ കത്തിക്കയറിയപ്പോള്‍ ഒപ്പം പിന്തുണച്ച് കെ എല്‍ രാഹുലും നിന്നതോടെ ആദ്യ പത്ത് ഓവറില്‍ ഇന്ത്യയുടെ പദ്ധതികള്‍ വിജയിച്ചു. കളി പുരോഗമിക്കുമ്പോള്‍ 10 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 69  റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ബംഗ്ല നായകന്‍ മൊര്‍ത്താസയെ ആദ്യ ഓവറില്‍ തന്നെ സിക്സറിന് പറത്തിയാണ് ഹിറ്റ്മാന്‍ രോഹിത് തുടങ്ങിയത്. എന്നാല്‍, പിന്നീട്  മുഹമ്മദ് സെെഫുദ്ദീനും മുസ്താഫിസൂര്‍ റഹ്മാനെയും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശ്രദ്ധയോടെ നേരിട്ടു. മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യ ആശ്വസിച്ചു.

തൊട്ടടുത്ത ഓവറില്‍ സെെഫുദ്ദീനെ അതിര്‍ത്തി കടത്തിയ രോഹിത് മികച്ച ഫോമിലാണെന്നുള്ള സൂചനകള്‍ ഊട്ടിയുറപ്പിച്ചു. കെ എല്‍ രാഹുലിന് അധികം സമ്മര്‍ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി.

സമ്മര്‍ദം ഒഴിഞ്ഞതോടെ രാഹുലും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. എട്ടാമത്തെ ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 50 കടന്നു. നിലയുറപ്പിച്ചതോടെ രണ്ട് പേരും ടോപ് ഗിയറിലേക്ക് സ്കോറിംഗ് ഉയര്‍ത്തിയിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. പരിക്കേറ്റ് പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി.

ദിനേശ് കാര്‍ത്തികും ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്നുണ്ട്. കുല്‍ദീപ് യാദവിന് പകരമാണ് ഭുവി എത്തിയത്. മോശം ഫോമിലുള്ള കേദാര്‍ ജാദവിന് പകരകാരനായിട്ടാണ് കാര്‍ത്തികിന്‍റെ വരവ്. ബംഗ്ലാദേശ് ടീമിലും രണ്ട് മാറ്റമുണ്ട്. മെഹ്ദി ഹസന് പകരം റൂബല്‍ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിര്‍ റഹ്മാനും കളിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios