മാ‌ഞ്ചസ്റ്റര്‍: ലോകകപ്പിലെ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പരിക്കേറ്റ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയും നിര്‍ണായക നാലാം നമ്പറില്‍ വിജയ് ശങ്കറിനും അവസരം നല്‍കി. രണ്ട് സ്‌പിന്നര്‍മാരുമായാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്.

ഇന്ത്യ

Rohit Sharma, Lokesh Rahul, Virat Kohli(c), Vijay Shankar, MS Dhoni(w), Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah

പാക്കിസ്ഥാന്‍

Imam-ul-Haq, Fakhar Zaman, Babar Azam, Mohammad Hafeez, Sarfaraz Ahmed(w/c), Shoaib Malik, Imad Wasim, Shadab Khan, Hasan Ali, Wahab Riaz, Mohammad Amir

ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകവേദിയിൽ ചിരവൈരികള്‍ ആദ്യമായാണ് മുഖാമുഖം വരുന്നത്. എന്നാല്‍ മഴ ഭീഷണിയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പേ മാനം തെളിഞ്ഞത് ആശ്വാസ വാര്‍ത്തയാണ്.