സതാംപ്‌ടണ്‍: ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അംല തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പരിക്കില്‍ നിന്ന് വിമുക്‌തനായ കേദാര്‍ ജാദവും കളിക്കുന്നു. ആരാധകര്‍ അറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ എത്തി. 

ഇന്ത്യ

Rohit Sharma, Shikhar Dhawan, Virat Kohli(c), Lokesh Rahul, MS Dhoni(w), Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah

ദക്ഷിണാഫ്രിക്ക

Quinton de Kock(w), Hashim Amla, Faf du Plessis(c), Rassie van der Dussen, David Miller, Jean-Paul Duminy, Andile Phehlukwayo, Chris Morris, Kagiso Rabada, Imran Tahir, Tabraiz Shamsi

സതാംപ്‌ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നതായാണ് കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ആദ്യ രണ്ട് കളിയിലും പരാജയം രുചിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ലോകകപ്പില്‍ ഇരുടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.