ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്‌ത്തി വിന്‍ഡീസ് മുന്‍തൂക്കം നേടി നില്‍ക്കവെ എട്ടാം ഓവറിലാണ് മഴയെത്തിയത്. 

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും മഴയുടെ കളി. ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് വീഴ്‌ത്തി വിന്‍ഡീസ് മുന്‍തൂക്കം നേടി നില്‍ക്കവെ എട്ടാം ഓവറിലാണ് മഴയെത്തിയത്. കളി നിര്‍ത്തിവെച്ചപ്പോള്‍ 29-2 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. അംലയെയും(6) മര്‍ക്രാമിനെയും(5) കോട്ട്‌റെല്‍ പുറത്താക്കി.

ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക് 17 റണ്‍സുമായും നായകന്‍ ഫാഫ് ഡുപ്ലസിസ് അക്കൗണ്ട് തുറക്കാതെയും ക്രീസിലുണ്ട്. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് പകരം ഡാരന്‍ ബ്രാവോ എത്തിയപ്പോള്‍ പേസര്‍ കെമര്‍ റോച്ചും ടീം ഇലവനിലെത്തി. ദക്ഷിണാഫ്രിക്കയും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. എയ്‌ഡന്‍ മര്‍ക്രാമും ബ്യൂറന്‍ ഹെന്‍റ്‌ഡ്രിക്സും ഇലവനിലെത്തി.