ഡര്‍ഹാം: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഇലവനിലുണ്ട്. എന്‍ഗിഡിക്കും മില്ലറിനും പകരം പ്രിറ്റോറിയസും ഡുമിനിയും ടീമിലെത്തി. ഇതേസമയം ഒരു മാറ്റവുമായാണ് ലങ്ക കളിക്കുന്നത്. നുവാന്‍ പ്രദീപിന് പകരം സുരംഗ ലക്‌മല്‍ ഇലവനിലെത്തി. 

ശ്രീലങ്ക

Dimuth Karunaratne(c), Kusal Perera(w), Avishka Fernando, Kusal Mendis, Angelo Mathews, Dhananjaya de Silva, Thisara Perera, Jeevan Mendis, Isuru Udana, Lasith Malinga, Suranga Lakmal

ദക്ഷിണാഫ്രിക്ക

Hashim Amla, Quinton de Kock(w), Faf du Plessis(c), Aiden Markram, Rassie van der Dussen, Jean-Paul Duminy, Andile Phehlukwayo, Dwaine Pretorius, Chris Morris, Kagiso Rabada, Imran Tahir

ആറ് കളികളില്‍നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റുള്ള ശ്രീലങ്ക പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. സെമി സാധ്യത നിലനിര്‍ത്താൻ ലങ്കക്ക് ഇന്ന് ജയം അനിവാര്യമാണ്. ഏഴ് കളികളില്‍ നിന്ന് മൂന്ന് പോയിന്‍റ് മാത്രമുള്ള ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചിരുന്നു.