ടോന്റണ്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഷാക്കിബ് അല്‍ ഹസന്‍റെ സെഞ്ചുറിയില്‍ ബംഗ്ലാ കടുവകള്‍ ശക്തമായ നിലയില്‍. മൂന്നാമനായി ഇറങ്ങിയ ഷാക്കിബ് 83 പന്തില്‍ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കി. 34 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 248 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. ഷാക്കിബും ലിറ്റണുമാണ് ക്രീസില്‍.

തമീം ഇക്‌ബാല്‍(48), സൗമ്യ സര്‍ക്കാര്‍(29), മുഷ്‌ഫിഖുര്‍ റഹീം(1) എന്നിവരാണ് പുറത്തായത്. റസലിനും ഓഷേനുമാണ് വിക്കറ്റ്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഷായ് ഹോപ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.